News - 2024
ചിലിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ സര്‍ക്കാര്‍ ശ്രമം; പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒരുലക്ഷം വിശ്വാസികളെ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു
സ്വന്തം ലേഖകന്‍ 08-09-2016 - Thursday
സാന്റിയാഗോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുവാന്‍ സെനറ്റിന്റെ തീരുമാനം. ചിലി സെനറ്റ് ഹെല്‍ത്ത് കമ്മീഷന്‍ ആണ് പുതിയ തീരുമാനം നടപ്പിലാക്കുന്നതിനു അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംഭവത്തില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് രാജ്യത്ത് അലയടിക്കുകയാണ്. ഒരു ലക്ഷം വിശ്വാസികളെ അണിനിരത്തി പുതിയ നിയമത്തിനെതിരേയുള്ള ജനരോക്ഷം അറിയിക്കുന്നതിനു ചിലിയില്‍ പ്രത്യേക റാലി നടത്തി. ജീവന്റെ സംരക്ഷണത്തിനായി വാദിക്കുന്നവരാണ് ചിലിയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും. ഇവരെ കണ്ടില്ലെന്നു നടിച്ചാണ് ചിലിയില്‍ സര്‍ക്കാര്‍ പുതിയ നിയമം പാസാക്കുവാന്‍ ഒരുങ്ങുന്നത്.
ബലാല്‍സംഘത്തിനിരയായി ഗര്‍ഭം ധരിക്കുമ്പോഴും, അമ്മയുടെ ജീവന്‍ ഭീഷണിയില്‍ ആകുമ്പോഴും, ജനിക്കുവാനിരിക്കുന്ന കുഞ്ഞിനു ശാരീരിക വൈകല്യങ്ങള്‍ നേരിടുമ്പോഴും ഗര്‍ഭഛിദ്രം നടത്താമെന്നാണ് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. 1989-ലെ ഗര്‍ഭഛിദ്ര നിരോധന നിയമത്തെ മറികടക്കുന്നതിനാണ് പുതിയ ബില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭരണകക്ഷിയിലെ പങ്കാളികളായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ബില്ലിനെ പിന്‍തുണച്ചതും പ്രതിഷേധക്കാരുടെ രോക്ഷം ഇരട്ടിയാക്കുന്നു.
ജീവന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട റാലിയില്‍ വൈദികരും, കന്യാസ്ത്രീകളും, വിദ്യാര്‍ത്ഥികളുമടക്കമുള്ളവരാണ് പങ്കെടുത്തത്. 'ചിലി നോ മാറ്റസ്'(ചിലിയെ കൊല്ലരുതേ) എന്ന ബാനറുകളുമായിട്ടാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. മാസിയേല്‍ മൊരീനോ എന്ന വ്യക്തിയായിരുന്നു പ്രതിഷേധ റാലിയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം. തന്റെ ജീവിത സാക്ഷ്യം മാസിയേല്‍ മൊരീനോ റാലിയില്‍ പറഞ്ഞു.
"ബലാല്‍സംഘത്തിനിരയായിട്ടാണ് എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചത്. പലരും ഗര്‍ഭഛിദ്രത്തിന് അമ്മയേ നിര്‍ബന്ധിച്ചു. എന്നാല്‍ അമ്മ അതിനു വഴങ്ങാതെ എനിക്കു ജന്മം നല്‍കി. സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോടെയാണ് ഞാന്‍ ജനിച്ചു വീണത്. സാമ്പത്തികമായി ഉയര്‍ന്ന ശേഷിയുള്ള ഒരു കുടുംബം എന്നെ ദത്തെടുത്തു വളര്‍ത്തി. ഇപ്പോള്‍ എന്റെ രോഗം മാറി. ഞാന്‍ വിവാഹിതനും ഒന്‍പതു മാസം പ്രായമുള്ള മകളുടെ അച്ഛനുമാണ്". മാസിയേല്‍ മൊരിനോ പറഞ്ഞു.
പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരും കത്തോലിക്ക വിശ്വാസികളും ഒരേ പോലെ പങ്കെടുത്ത റാലിയില്‍ ഐക്യത്തോടെ പുതിയ നിയമത്തിനെതിരേ പോരാടുമെന്ന പ്രഖ്യാപനവുമുണ്ടായി. ഈ വര്‍ഷം മാര്‍ച്ചില്‍ ചിലിയിലെ ലോവര്‍ ഹൗസ് ഗര്‍ഭഛിദ്രത്തിന് അനുകൂലമായ ബില്‍ പാസാക്കിയിരുന്നു. ഇനിയും നടക്കുന്ന പല ചര്‍ച്ചകള്‍ക്ക് ശേഷമേ ബില്‍ നിയമമായി രാജ്യത്ത് നടപ്പിലാകുകയുള്ളു. അതിനു മുമ്പ് എല്ലാ ശക്തിയും ഉപയോഗിച്ചു ഇതിനെ തടയുവാനാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ ശ്രമം.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക