Social Media - 2024
നമ്മുടെ നാടും മറ്റൊരു യൂറോപ്പായി മാറാതിരിക്കാൻ...!
ഫാ. ജെയിംസ് മഞ്ഞാക്കൽ MSFS 14-02-2018 - Wednesday
2000 ഏപ്രിലിൽ മെഡ്ജുഗോറിയിൽ ധ്യാനം നയിക്കവേ, ധാരാളം ആളുകൾ ധ്യാനഹാളിനു വെളിയിൽ ശിരസിൽ കൈവച്ചു പ്രാർത്ഥിക്കുന്നതിനായി തടിച്ചുകൂടി. എല്ലാവരും ക്യൂ നിൽക്കുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടയിൽ 97 രാജ്യങ്ങളിൽ വചനപ്രഘോഷണം നടത്തിയിട്ടുണ്ടെങ്കിലും, ക്രൊയേഷ്യക്കാരെപ്പോലെ വിശ്വാസമുള്ള ഒരു ജനതയെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല. ഒരു നോട്ടമോ ഒരു സ്പർശനമോ തിരുവസ്ത്രത്തിന്റെ ഒരു ഉരസലോ മതി അവർക്കു രോഗശാന്തി കിട്ടാൻ.
ധ്യാനത്തിന്റെ രണ്ടാം ദിവസം പുറത്തിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം പ്രാർത്ഥനയ്ക്കായി കാത്തിരിപ്പുണ്ടായിരുന്നു. എല്ലാവരുടെയും തലയിൽ ഒന്നു തൊട്ട് ദൈവം അനുഗ്രഹിക്കട്ടെ, സുഖപ്പെടുത്തട്ടെ എന്നൊക്കെ ധൃതിയിൽ പ്രാർ ത്ഥിച്ചു പോകാനേ തരമുള്ളൂ. അന്നത്തെ അവിടുത്തെ ഡയറക്ടറായിരുന്ന സ്ലാ വുകോ അച്ചൻ എല്ലാവരെയും വരിവരിയായി നിർത്തുകയാണ്. ആ സമയത്ത് ഒരു ഇംഗ്ലീഷുകാരി സ്ത്രീ അച്ചന്റെ നേരെ പാഞ്ഞുചെന്നു പറഞ്ഞു: ”എനിക്ക് ക്യൂ നിൽക്കാൻ പറ്റില്ല.
വേഗം എനിക്ക് തിരിച്ച് പോകണം.” ഒരു മന്ദസ്മിതത്തോടെ അ ച്ചൻ മറുപടി പറഞ്ഞു; ”ആദ്യം വരുന്നവർ ആദ്യം.” അച്ചനെ ക്രുദ്ധമായി നോക്കി മുഖത്ത് ആഞ്ഞു തുപ്പിക്കൊണ്ട,് ”എനിക്കറിയാം എന്തു ചെയ്യണമെന്ന്” എന്ന് ആക്രോശിച്ചുകൊണ്ട്, ശകാരവാക്കുകളും അസഭ്യങ്ങളും പറഞ്ഞുകൊണ്ട് എന്റെ കഴുത്തി നു പിടിക്കാൻ അവർ ഓടിയെത്തി. ദൈവകൃപയാൽ നാലഞ്ചു ക്രൊയേഷ്യൻ ശു ശ്രൂഷകർ അവളെ തടയുകയും പുറത്തേ ക്ക് കൊണ്ടുപോകുകയും ചെയ്തു.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഇങ്ങനെയുള്ള പിശാചുബാധിതർ, മദ്യപർ, മയക്കുമരുന്നിനടിമകൾ, മാനസികരോഗികൾ എന്നിവരുടെ അക്രമങ്ങൾ പതിവായതിനാൽ സംരക്ഷണത്തിനായി സുരക്ഷാ ഭടന്മാരെ നിയോഗിക്കാറുണ്ട്. എന്റെ മുഖ ത്തു കാർക്കിച്ചു തുപ്പിക്കൊണ്ട്, ധരിച്ചിരുന്ന ബ്ലൗസിന്റെ ബട്ടണുകൾ മാറ്റിക്കൊണ്ട്, ആ സ്ത്രീ ആക്രോശിക്കാൻ തുടങ്ങി: ”എടാ പാവപ്പെട്ട ഇന്ത്യക്കാരാ, താനെന്തി ന് ഞങ്ങളെ ഓടിക്കാൻ ഇവിടെ വന്നു. ഞങ്ങളും ഇന്ത്യയിൽനിന്നു വന്നവരാണ്.
ഞങ്ങൾ ഇവളിൽനിന്നു വിട്ടുപോവില്ല.” പിശാചിന്റെ ഉറച്ച ബന്ധനമാണ് ഇതിന് പിന്നിലെന്ന് എനിക്കു മനസിലായി. ഇവ ൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ സ്ലാവുക്കോ അച്ചനും ഓടിയെത്തി. ഇവൾക്കുവേണ്ടി മാതാവിന്റെ സ്തുതിക്കായി ഒരു വെള്ളിയാഴ്ച ഉപവസിക്കുവാനും ഒൻ പത് കുർബാനകൾ അർപ്പിക്കുവാനും ഞ ങ്ങൾ തീരുമാനിച്ചു. ദൈവത്തെ സ്തു തിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോഴും അവൾ ശാപവാക്കുകൾ തുടരുകയായിരുന്നു. ”നിങ്ങളുടെ കള്ളക്കുർബാനയും പ്രാ യശ്ചിത്തവും ഒന്നും ഞങ്ങളെ ഓടിക്കില്ലെടാ… എടോ കള്ള ജയിംസച്ചാ, ഞ ങ്ങളും ഇന്ത്യക്കാരാണ്.”
ഇത്തരം പിശാചുബാധിതരെ ആദ്യം കാണുകയാണെന്ന് ഫാ. സ്ലാവുക്കോ പറഞ്ഞു. അഞ്ചു തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന ബനഡിക്ടൈൻ ക്രൂശിതരൂപത്തിന്റെയും ഹന്നാൻ വെള്ളത്തിന്റെയും സാ ന്നിധ്യത്തിൽ ആ വെള്ളക്കാരിയോടു പേരു ചോദിച്ചപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ‘ലൂസിഫർ’ എന്നു പറഞ്ഞു. പിശാചുബാധിതരിൽ ബഹുഭൂരിപക്ഷവും പറയുന്ന പേരാണിത്. പിന്നീട് തുടർച്ചയായുള്ള ചോദ്യത്തിൽ, ”ഞാൻ കാളിയാണെന്നും മിസ്റ്റർ യോഗയാണെ ന്നമൊക്കെയായിരുന്നു മറുപടി. ഞാൻ അവളടെ മറുപടിയിലെ പൊരുത്തക്കേടുകളാണ് ശ്രദ്ധിച്ചത്. ഏറെ നേരത്തെ വിടുതൽ പ്രാർത്ഥനയ്ക്കുശേഷം കുരിശുരൂപം ചുംബിപ്പിച്ചു ഹന്നാൻ വെള്ളം തളിച്ചപ്പോൾ അവൾ നിലംപതിച്ചു.
സുബോധം കിട്ടി എഴുന്നേറ്റപ്പോൾ ഞ ങ്ങളുടെ മുഖത്തു തുപ്പിയതിനും അസഭ്യം പറഞ്ഞതിനും ക്ഷമാപണംനടത്തി. അവൾ തന്റെ ജീവിതകഥ പറയാൻ തുടങ്ങി. എന്നും ദിവ്യബലിയിൽ പങ്കുകൊള്ളുകയും ജപമാല ചൊല്ലുകയും ചെ യ്തിരുന്ന അവളുടെ പേര് അനിത എന്നാണ്. ലണ്ടനിലെ തന്റെ ക്ലിനിക് അവൾ പിശാചിനു സമർപ്പിച്ചിരുന്നു. പൈശാചികതയുടെ പ്രതീകമായ നിരവധി ചിത്രങ്ങളും പ്രതിമകളും അവിടെ സ്ഥാപിച്ചിരുന്നു. എല്ലാ വർഷവും ഇന്ത്യയിലെത്തി അ നിത ഇവിടുത്തെ ‘മനുഷ്യദൈവങ്ങളെ’ സന്ദർശിക്കുക പതിവായിരുന്നു. ‘യോഗ’ യിലൂടെയാണ് അവൾ ദിവസം ആരംഭിക്കുന്നത്.
ക്ലിനിക്കിൽ വരുന്ന രോഗികളോടും ഇവയെല്ലാം നല്ലതാണെന്നും നിത്യേന ചെയ്യണമെന്നും ഉപദേശിച്ചിരുന്നു. അവൾ കുമ്പസാരിച്ചിട്ട് ഏതാണ്ട് 20 വർ ഷം കഴിഞ്ഞിരുന്നു. കുമ്പസാരിക്കാൻ പോകുമ്പോഴെല്ലാം അവളെ ഏതോ അജ്ഞാതശക്തി തടഞ്ഞുനിർത്തുമായിരുന്നുവത്രേ. ”വൈദികർ പാപികളാണ.് അവരോടു കുമ്പസാരിക്കരുത്” എന്ന് അവളുടെ ഉള്ളിൽ കുടികൊണ്ട പൈശാചിക ശക്തി അവളെ ഓർമ്മിപ്പിക്കും. ഒടുവിൽ ബന്ധനത്തിൽനിന്നും പ്രാർത്ഥനയിലൂടെ വിമുക്തയായ അവൾ ഒരു നല്ല കുമ്പസാരം നടത്തി. ലണ്ടനിൽ തിരിച്ചെത്തിയ അവൾ തന്റെ ക്ലിനിക്ക് വിറ്റ് മറ്റൊരു സ്ഥലത്ത് ഒരു ഇംഗ്ലീഷ് ഫാർമസി നടത്തി, ഒരു ഉത്തമ കത്തോലിക്കാജീവിതം നയിക്കുകയാണിപ്പോൾ.
പിശാചിലും അവന്റെ കുതന്ത്രങ്ങളിലുമുള്ള വിശ്വാസമാണ് യൂറോപ്പിലെ വിശ്വാസജീവിതത്തെ തകർത്തതിൽ പ്രധാനഘടകം. യൂറോപ്പിൽ 45 ശതമാനം പേരും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരാണെന്നും 26 ശതമാനം പേർ പിശാചിനെ ആരാധിച്ച് പിശാചിന്റെ ബന്ധനത്തിലകപ്പെട്ടവരുമാണെന്ന് ജർമ്മനിയിലെ ഒരു പ്ര മുഖ ദിനപത്രം റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു.
യൂറോപ്പിൽ 150,000 സാത്താൻ ആരാധനാ കേന്ദ്രങ്ങളുണ്ടെന്നാണ് കണക്ക്. ഇവ രജിസ്റ്റർ ചെയ്ത ആരാധനാലയ ങ്ങളുടെ കണക്കിൽ നിന്നാണിത്. അങ്ങനെയെങ്കിൽ അറിയപ്പെടാത്തതും രജിസ്റ്റർ ചെയ്യാത്തതുമായി എത്ര അധികമുണ്ടാകും? ഇന്ത്യയിൽനിന്നുള്ള ‘മനുഷ്യദൈവങ്ങൾക്ക്’ യൂറോപ്പിൽ നല്ല മതിപ്പാണ്. അവരെ കാണാനും സ്പർശിക്കാനും ഒരു ചുംബനം കിട്ടാനും രാവിലെ മുതൽ ആളുകൾ ടിക്കറ്റെടുത്ത് ക്യൂ നിൽക്കാറുണ്ട്. അവരുടെ പേരിൽ ധാ രാളം ഗ്രൂപ്പുകൾ യൂറോപ്പിൽ പ്രവർത്തിക്കുന്നുമുണ്ട്. ഇന്ത്യയിൽ നിന്നോ ടിബറ്റിൽനിന്നോ അഭ്യസിച്ച ‘യോഗ മാസ്റ്റർ മാർ, റെയ്കി മാസ്റ്റർമാർ, മന്ത്ര-തന്ത്ര-കൂടോത്രവാദികൾ എല്ലാം യൂറോപ്പിൽ സുലഭമാണ്. രാഷ്ട്രീയക്കാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള വിദ്യാസമ്പന്നരും വൻ ധനാഢ്യരും ഇന്ന് ചെകുത്താ ൻസേവയ്ക്ക് പിന്നാലെയാണ്.
യൂറോപ്പിൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ സംഘടിപ്പിച്ച ധ്യാനങ്ങളിലൂടെ, പിശാചിനെ ആരാധിച്ചിരുന്നവരും സാത്താന്റെ ആലയങ്ങളിലെ അംഗങ്ങളായിരുന്നവരുമായ നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങൾ എനിക്കറിയാം. അവരിൽ നിന്നാണ് അവരുടെയിടയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാനിടയായത്. ദൈവത്തെയും ക്രിസ്തുവിനെയും തള്ളിപ്പറഞ്ഞ്, ക്രൂശിതരൂപവും മാതാവിന്റെ രൂപവും തകർത്തുകൊണ്ടും അവർ പിശാചിനെ ‘നാഥ’നായി സ്വീകരിച്ചു. അവന്റെ ശക്തിയിൽ ജീവിതം നയിച്ചു. ദൈവാലയങ്ങളിൽനിന്നും തിരുവോസ്തി കരസ്ഥമാക്കി ക്രിസ്തുവിനെ അവഹേളിക്കാൻ ആ ഗ്രൂപ്പുകളിലെ നേതാക്കന്മാർ ഏതു മാർഗവും എത്ര പണവും മുടക്കാൻ തയാറാണ്.
ഇവരുടെ ഗ്രൂപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ അറപ്പും വെറുപ്പും ഉണ്ടാക്കുന്നവയാണ്. മദ്യം-മയക്കുമരുന്നു സേവയും ലൈംഗീക അരാജകത്വവും അരങ്ങേറുന്നതാണ് ഇത്തരം കൂട്ടായ്മകൾ. അവരെയും അവരുടെ കുടുംബങ്ങളെയും പിശാചിനു കാഴ്ചവയ്ക്കുക, അലസിപ്പോയതോ അലസിപ്പിച്ചതോ ആയ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം വറുത്തുതിന്നുക, മനുഷ്യരക്തം നക്കിക്കുടിക്കുക തുടങ്ങിയവ അവിടെ നടക്കുന്ന മ്ലേച്ഛതകളിൽ ചിലതു മാത്രം. ചിലർ ക്രൂശിതരൂ പം തലകീഴായാണ് ധരിക്കുന്നത്. അപ്രകാരം പച്ചകുത്തും. മാതാവിനെ നഗ്നയാ യി ചിത്രീകരിക്കും! എവിടെങ്കിലും ക്രൂശിതരൂപമോ മാതാവിന്റെ പ്രതിമയോ ക ണ്ടാൽ കാർക്കിച്ചു തുപ്പും! എന്റെ കാറിൽ കൊന്തയും ഗ്ലാസിൽ “Jesus loves you’ എന്ന സ്റ്റിക്കറും പതിച്ചിട്ടുണ്ട്.
കാറു നിറുത്തി അകത്തിരിക്കുമ്പോൾ ഇവർ എന്റെ കാറിൽ കാർക്കിച്ചു തുപ്പുന്നത് പല തവണ കണ്ടിട്ടുണ്ട്. യൂറോപ്പിലെ പല സൂപ്പർ മാർക്കറ്റുകളും പല വൻകിട കമ്പനികളും ഇപ്രകാരമുള്ള സാത്താൻ സേവകളിൽ അംഗങ്ങളാണ്. ദൈവാത്മാവിനാൽ നയിക്കപ്പെട്ട്, ക്രിസ്തുവിനും അവന്റെ സഭയ്ക്കുമായി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സാത്താന്റെ വെല്ലുവിളികളും അന്ധകാരശക്തിയുടെ പ്രലോഭനങ്ങളും നേരിടേണ്ടിവരും. അതിനാൽ ഏറെ പ്രാർത്ഥിച്ചൊരുങ്ങിയും വിമോചന പ്രാർത്ഥന നടത്തിയും കർതൃസ്തുതികൾ ഇടവിടാതെ ഉരുവിട്ടുമാണ് ഞാനും എന്റെ ടീമുകളും യൂറോപ്പിൽ പ്രവർത്തിക്കുന്നത്. പിശാചിന്റെ അദൃശ്യകരങ്ങളെ യും അവന്റെ പ്രവർത്തനങ്ങളെയും കർ ത്താവിന്റെ വെളിച്ചത്തിലും കൃപയിലും നടക്കുന്നവർക്ക് അനുഭവപ്പെടും.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ഒന്നാമത്തെ കാരണം മേൽപറഞ്ഞവയൊക്കെ തെറ്റാണെന്നും അവയെ നിരാകരിച്ച് യേശുവിൽ മാത്രം വിശ്വസിച്ചും സഭാനിയമങ്ങൾ അനുസരിച്ചും ജീവിക്കണമെന്ന് വിശ്വാസികളോട് ഉപദേശിക്കുന്ന വൈദികരുടെ എണ്ണം കുറയുന്നുവെന്നതുതന്നെ. പള്ളിപ്രസംഗങ്ങൾ വിരസമാകുന്നു. ഇടവകകളിലൊന്നും തന്നെ വേദപാഠക്ലാസുകൾ ഇല്ല. കേരളത്തിൽ 12 ക്ലാസുവരെ മതപഠന ക്ലാസുകളുണ്ട് എന്നു ഞാൻ ഇവരോട് പറയുമ്പോൾ അവരുടെ മറുപടി പുച്ഛം കലർന്നതാണ്. ”ജോലിയില്ലാത്ത ഇന്ത്യക്കാർക്ക് അവ പറ്റും, ഞങ്ങൾക്കിതിനൊന്നും നേരമില്ല….”
”അജ്ഞത നിമിത്തം എന്റെ ജനം നശിച്ചു” എന്ന് ഹോസിയാ പ്രവാചകൻ പറഞ്ഞത് ഇവിടെ അന്വർത്ഥമാണ്. ക്രി സ്തു ആര്, കൂദാശകൾ എന്ത്, പ്രാർത്ഥനയുടെ ആവശ്യം എന്ത് എന്നൊന്നും ആ രും ഇവരോട് ഉപദേശിച്ചു കൊടുത്തിട്ടില്ല. എന്തുകൊണ്ടിവർ പിശാചിന്റെ ശക്തികളിലേക്ക് പോകുന്നുവെന്നു ചോദിച്ചാൽ, എവിടെയെങ്കിലും ഒരു ശക്തി കണ്ടുപിടിക്കണമല്ലോ? അതുകൊണ്ടവർ പോകുന്നു.
എല്ലാ മനുഷ്യരിലും ഉള്ളിന്റെയുള്ളിൽ ദൈവത്തെ കണ്ടെത്താനുള്ള ആശ കുടികൊള്ളുന്നുണ്ടല്ലോ. മനുഷ്യൻ ദൈവത്തെ, അവന്റെ ഹൃദയാഭിലാഷത്തിന്റെ വിഷയത്തെ കണ്ടെത്താനാകാതെ വരുമ്പോൾ, മറ്റേതെങ്കിലും വിഷയത്തെ തേടിപ്പോവുക സ്വഭാവികമാണ്. സജീവമായ പ്രാർത്ഥനാനുഭവങ്ങളും കൂദാശാനുഭവങ്ങളും ഇവർക്ക് കൊടുത്തിരുന്നെങ്കിൽ അവർ ഇപ്രകാരം പിശാചിന്റെ പിന്നാലെ പോവില്ലായിരുന്നു.
മനുഷ്യൻ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നതിന് ഒരു കാരണം അവരുടെ ജീവിതപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ഉത്തരം കണ്ടെത്തുവാനാണ്. ധ്യാനങ്ങളിലും പ്രാർത്ഥനകളിലും പങ്കുകൊണ്ടിട്ടുള്ള പലരും പറയുന്ന സാക്ഷ്യമിതാണ്: ”ഇപ്രകാരം ശക്തിയനുഭവങ്ങ ളും സന്തോഷവും സംതൃപ്തിയും നൽ കുന്നതാണ് കത്തോലിക്കാ സഭയെന്നറിഞ്ഞിരുന്നെങ്കിൽ, ഞങ്ങൾ ഒരിക്കലും അതുവിട്ടു മറ്റു മാർഗങ്ങളിലേക്ക് പോവില്ലായിരുന്നു.”
കേരളത്തിലെ കരിസ്മാറ്റിക് പ്രാർത്ഥനകളും അനുഭവം നൽകുന്ന ദിവ്യബലികളുമാണ് ഇന്ന് നമ്മുടെ ജനങ്ങളെ ക്രി സ്തുവിലുള്ള വിശ്വാസത്തിലും സഭയി ലും പിടിച്ചു നിർത്തുന്നത്. എന്നാൽ സമീപകാലത്തായി കാണുന്ന ആന്റികരിസ്മാറ്റിക് പ്രവണതയും അനുഷ്ഠാനങ്ങൾ ക്കും ആചാരങ്ങൾക്കും വേണ്ടിയുള്ള അമിതഊന്നലുകളും ഒരുപക്ഷേ പലരെ യും യൂറോപ്പിലെന്നതുപോലെ ക്രിസ്തുമാർഗം ഉപേക്ഷിക്കാനും ഇതര മാർഗങ്ങളിലേക്കു തിരിക്കാനും കാരണമാകാൻ സാധ്യതയുണ്ട്. ഈ അപകടസാധ്യത തിരിച്ചറിഞ്ഞ് നാം കൂടുതൽ ജാഗ്രത പു ലർത്തിയില്ലെങ്കിൽ നമ്മുടെ നാടും മറ്റൊരു യൂറോപ്പായി മാറും.