News - 2024

ഹൃദയമിടിപ്പ് ആരംഭിച്ച ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യ നടത്തിയാല്‍ ശിക്ഷ: ഒഹിയോയും പ്രോലൈഫ് പാതയില്‍

ബാബു ജോസഫ് 13-04-2019 - Saturday

ഒഹിയോ: ഹൃദയമിടിപ്പുള്ള ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയമാക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള നിയമം അമേരിക്കയിലെ ഒഹിയോ സംസ്ഥാനം പാസാക്കി. 'സെനറ്റ് ബിൽ 23' എന്ന പേരിട്ടിരിക്കുന്ന നിയമം അമ്മയുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ ഒഴികെ ഹൃദയമിടിപ്പുളള ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുതെന്ന് നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്ന ഡോക്ടർമാർക്ക് പിഴയും മെഡിക്കൽ ലൈസൻസ് റദ്ദാക്കലും അടക്കം വലിയ ശിക്ഷകളായിരിക്കും ലഭിക്കുക. ജനപ്രതിനിധിസഭ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബില്ല് പാസാക്കിയത്.

ഒഹിയോയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ മൈക്ക് ഡി വൈനാണ് ബില്ലിൽ തന്റെ ഒപ്പുവച്ചത്. സർക്കാരിന്റെ ഉത്തരവാദിത്വം ജീവനെ ആദ്യം മുതൽ അവസാനം വരെ സംരക്ഷിക്കുക എന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് പാസായ ദിവസത്തെ, ചരിത്ര ദിവസം എന്നാണ് ക്രിയേറ്റഡ് ഈക്വൽ എന്ന പ്രോ ലൈഫ് സംഘടനയുടെ അധ്യക്ഷൻ മാർക്ക് ഹാരിങ്ടൺ വിശേഷിപ്പിച്ചത്. കഴിഞ്ഞവർഷം ഇതേ രീതിയിൽ പ്രോലൈഫ് ബില്ല് പാസാക്കിയിരുന്നു എങ്കിലും അന്ന് ഗവർണറായിരുന്ന ജോൺ കാസിക്ക് ബില്ല് വിറ്റോ ചെയ്തു. വിറ്റോയെ അതിജീവിക്കാനായുള്ള വോട്ടിന്റെ ഭൂരിപക്ഷം അന്ന് കുറവായിരുന്നു.


Related Articles »