News
ഈസ്റ്റര്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം
സ്വന്തം ലേഖകന്‍ 21-04-2019 - Sunday
കൊളംബോ: ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം. 80പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. കൊളംബോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. നെഗോബ്മ്പോ സെന്‍റ് സെബാസ്റ്റ്യൻസ് ദേവാലയത്തില്‍ പിന്നീട് സ്ഫോടനം നടന്നു.
ഇന്ന് രാവിലെ പ്രദേശിക സമയം രാവിലെ 8.45 ന് ആണ് സ്ഫോടനം നടന്നതെന്ന്‍ പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദവിവരങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
