India - 2025

മാര്‍ ഏബ്രഹാം മറ്റത്തിന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന്

സ്വന്തം ലേഖകന്‍ 22-04-2019 - Monday

കൊച്ചി: സത്ന സീറോ മലബാര്‍ രൂപതയുടെ മുന്‍ അധ്യക്ഷനും വിന്‍സന്‍ഷ്യന്‍ സഭാംഗവുമായ ബിഷപ്പ് മാര്‍ ഏബ്രഹാം മറ്റത്തിന്റെ മൃതദേഹം ഇടപ്പള്ളിയിലുള്ള വിന്‍സന്‍ഷ്യന്‍ ജനറലേറ്റില്‍ ഇന്നു രാവിലെ മുതല്‍ പൊതുദര്‍ശനത്തിനു വെക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സത്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മറ്റു രൂപതാധ്യക്ഷന്മാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് മൃതദേഹം മധ്യപ്രദേശിലെ സത്നയിലേക്കു കൊണ്ടുപോകും. ബുധനാഴ്ച സത്നയിലെ സെന്റ് വിന്‍സന്റ് കത്തീഡ്രലിലാണ് സംസ്ക്കാരം നടക്കുക.

More Archives >>

Page 1 of 239