India - 2025

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയുള്ള ആരോപണം വ്യാജമെന്ന് തെളിഞ്ഞു

സ്വന്തം ലേഖകന്‍ 28-04-2019 - Sunday

കൊച്ചി∙ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞു. കർദ്ദിനാളിന്റെ രഹസ്യ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാട് നടന്നെന്നായിരുന്നു പരാതി. കര്‍ദിനാളിന്റെ പേരില്‍ ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ടില്ലെന്നാണ് പോലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. കര്‍ദ്ദിനാളിനെതിരെ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്നു ചൂണ്ടിക്കാട്ടി സഭയുടെ ഐടി വിഭാഗം പോലീസില്‍ പരാതി നല്‍കുകയായിരിന്നു. ഇതേ തുടര്‍ന്നാണ് കര്‍ദ്ദിനാളിനെതിരെ ആരോപണമുയര്‍ത്തി സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

More Archives >>

Page 1 of 241