India - 2025
ജനവിധി അംഗീകരിച്ച് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണം: കെസിബിസി
സ്വന്തം ലേഖകന്‍ 25-05-2019 - Saturday
കൊച്ചി: ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ ഒരിക്കല്‍ക്കൂടി അധികാരത്തിലേറ്റിയിരിക്കുന്ന സാഹചര്യത്തില്‍ ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. രാജ്യത്തിന്റെ സുരക്ഷിതത്വവും പുരോഗതിയും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പുനര്‍നിര്‍മാണത്തിനും നവകേരള നിര്‍മിതിക്കും അത്യന്താപേക്ഷിതമാണ്. പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ രേഖപ്പെടുത്തി.