India - 2024

പ്രളയവര്‍ഷത്തില്‍ ചങ്ങനാശേരി അതിരൂപത നടത്തിയത് 43 കോടിയുടെ സഹായം

സ്വന്തം ലേഖകന്‍ 21-05-2019 - Tuesday

തിരുവനന്തപുരം: കേരളത്തെ താറുമാറാക്കിയ പ്രളയ വര്‍ഷത്തില്‍ ചങ്ങനാശേരി അതിരൂപത നടത്തിയത് 43.03 കോടി രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണെന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രളയവുമായി ബന്ധപ്പെട്ട് 20.56 കോടി രൂപയും ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 17.56 കോടി രൂപയും പുനരധിവാസ പദ്ധതികള്‍ക്കായി 4.89 കോടി രൂപയുമാണ് ചെലവഴിച്ചത്.

ചങ്ങനാശേരി അതിരൂപതയുടെ തെക്കന്‍ മേഖലയില്‍ കാര്‍ഷിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി ആശ്രയഗ്രാം എന്ന പേരില്‍ ചാരിറ്റബില്‍ ട്രസ്റ്റ് ആരംഭിക്കുമെന്നു മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.

More Archives >>

Page 1 of 244