News - 2024

ഭ്രൂണഹത്യ പൂർണ്ണമായും നിർത്തലാക്കപ്പെട്ട ആദ്യ യു‌എസ് സംസ്ഥാനമാകാൻ മിസോറി

സ്വന്തം ലേഖകന്‍ 30-05-2019 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: നിയമപരമായ ഭ്രൂണഹത്യ പൂർണ്ണമായും നിർത്തലാക്കപ്പെട്ട അമേരിക്കയിലെ ആദ്യത്തെ സംസ്ഥാനം എന്ന പേരു സ്വന്തമാക്കാന്‍ മിസോറി തയ്യാറെടുക്കുന്നു. സെന്റ് ലൂയിസിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ ഏക പ്ലാൻഡ് പാരന്റ്ഹുഡ് അബോര്‍ഷൻ ക്ലിനിക്ക് ഈ ആഴ്ചയോടെ അടച്ചുപൂട്ടിയാൽ ഭ്രൂണഹത്യ ക്ലിനിക്ക് ഇല്ലാത്ത ആദ്യത്തെ അമേരിക്കൻ സംസ്ഥാനം എന്ന പദവി മിസോറിക്ക് സ്വന്തമാകും. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഭ്രൂണഹത്യ നടത്തി കൊടുക്കാനുള്ള ലൈസൻസ് പുതുക്കി നൽകാത്തതിനാലാണ് സംസ്ഥാനത്തെ അവസാന അബോർഷൻ ക്ലിനിക്കും അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിയിരിക്കുന്നത്.



1973ൽ അമേരിക്കൻ സുപ്രീംകോടതി റോയ്- വേഡ് കേസിൽ ഭ്രൂണഹത്യ നിയമപരമാക്കിയതിനു ശേഷം ഒരു അബോര്‍ഷൻ ക്ലിനിക്ക് പോലുമില്ലാത്ത അവസ്ഥയിൽ അമേരിക്കയിലെ ഒരു സംസ്ഥാനവും ഇതുവരെ എത്തിയിട്ടില്ല. അതേസമയം പ്ലാൻഡ് പാരന്റ്ഹുഡിന്റെ അബോര്‍ഷൻ ക്ലിനിക്കിന്റെ മേൽ നിയന്ത്രണം ഏർപ്പെടുത്തിയാലും സ്ത്രീകൾക്ക് ആവശ്യമുള്ള മറ്റ് ആരോഗ്യ പരിരക്ഷകൾ നൽകാൻ സാധിക്കും. ഇതിനിടെ അബോർഷൻ ക്ലിനിക്കിന്റെ അടച്ചുപൂട്ടലിനെതിരെ പ്ലാൻഡ് പാരന്റ്ഹുഡും ഹിലരി ക്ലിന്റൺ അടക്കമുള്ള ഡെമോക്രാറ്റിക് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.


Related Articles »