News - 2024

ഗര്‍ഭഛിദ്രത്തെ പിന്തുണച്ച നെറ്റ്ഫ്ലിക്സിന് ക്രൈസ്തവരുടെ ഇരുട്ടടി

സ്വന്തം ലേഖകന്‍ 06-06-2019 - Thursday

ജോർജിയ: ഗര്‍ഭഛിദ്രത്തെ തടഞ്ഞുകൊണ്ടുള്ള ബില്ല് പാസാക്കിയ അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തു നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കുമെന്ന് പ്രമുഖ വീഡിയോ സേവനദാതാക്കളായ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചതിനു പിന്നാലെ കമ്പനിക്കു ഇരുട്ടടി നല്‍കികൊണ്ട് ക്രൈസ്തവ സമൂഹം. കമ്പനിയുടെ ഗര്‍ഭഛിദ്ര അനുകൂല നിലപാടിന് പിന്നാലെ ക്രൈസ്തവ വിശ്വാസികള്‍ കൂട്ടത്തോടെ സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കുകയായിരിന്നു.

ഇതേ തുടര്‍ന്നു ഒന്നേകാല്‍ലക്ഷത്തോളം ഡോളറിന്റെ നഷ്ട്ടമാണ് കമ്പനിക്ക് കഴിഞ്ഞ ദിവസം ഉണ്ടായത്. ജൂണ്‍ നാലുവരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്. രണ്ടു ദിവസത്തിനിടെ നഷ്ട്ടം ഇതിലും ഏറെ വലുതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെറ്റ്ഫ്ലികിനെതിരെ ഒരു പെറ്റീഷനായി ആരംഭിച്ച ക്യാംപെയിൻ മണിക്കൂറുകൾക്കുള്ളിൽ ക്രൈസ്തവ സമൂഹം ഏറ്റെടുക്കുകയായിരിന്നു. പ്രോലൈഫ് ആക്ടിവിസ്റ്റായ മാർക്കസ് പിറ്റ്മാനാണ് പെറ്റീഷൻ ആരംഭിച്ചത്.

മാധ്യമങ്ങളെയും, ലിബറൽ നിലപാടുകളുള്ള കമ്പനികളെയും നമ്മളുടെ ഡോളറിനും വിലയുണ്ട് എന്ന് കാണിച്ചുകൊടുക്കണമെന്ന ആഹ്വാനവുമായിരിന്നു പെറ്റീഷന്‍. ക്രൈസ്തവ മൂല്യങ്ങൾക്കെതിരെ പലരും നീങ്ങുന്നത് മനസ്സ് മടുപ്പിച്ചെന്നും, തങ്ങളുടെ പണം നഷ്ടമാവുന്നത് ലിബറൽ മാധ്യമങ്ങൾക്ക് കണ്ട് നിൽക്കാൻ സാധിക്കില്ലായെന്നും പിറ്റ്മാൻ തുറന്നടിച്ചു. നെറ്റ്ഫ്ലിക്സിന് പിന്നാലെ സിനിമ കമ്പനിയായ ഡിസ്നിയും ജോര്‍ജ്ജിയയിലെ അബോര്‍ഷന്‍ നിയന്ത്രണത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഷൂട്ടിംഗ് പിന്‍വലിക്കുമെന്നു അറിയിച്ചിരിന്നു. അവര്‍ക്കും കൂടിയുള്ള മുന്നറിയിപ്പായിട്ടാണ് ക്രൈസ്തവര്‍ നെറ്റ്ഫ്ലിക്സിന് ഉണ്ടായ നഷ്ട്ടത്തെ ചൂണ്ടിക്കാണിക്കുന്നത്.


Related Articles »