Purgatory to Heaven. - April 2024

നമ്മുടെ പ്രാര്‍ത്ഥനയാണ് ശുദ്ധീകരണാത്മാക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം

സ്വന്തം ലേഖകന്‍ 01-04-2022 - Friday

“വിശ്വസ്ഥനായ സ്നേഹിതന്‍ ബലിഷ്ട്ടമായ സങ്കേതമാണ്: അവനെ കണ്ടെത്തുന്നവന്‍ ഒരു നിധിതന്നെ നേടിയിരിക്കുന്നു” (പ്രഭാഷകന്‍ 6:14).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍ 1

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ കരുണയും നീതിയും നിറഞ്ഞവരും സ്വാര്‍ത്ഥതയില്ലാത്തവരുമായതിനാല്‍ അവര്‍ക്ക് ദൈവ സന്നിധിയില്‍ അപാരമായ ശക്തിയുണ്ട്. അത് കൊണ്ട് നിങ്ങളുടെ ത്യാഗബലികളിലും, പ്രാര്‍ത്ഥനകളിലും അവരെകൂടി ഓര്‍ക്കുക. മരണശേഷം നാം ശുദ്ധീകരണസ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ അവരുടെ പ്രാര്‍ത്ഥന നമ്മെ എത്രയും പെട്ടെന്ന് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കാന്‍ കാരണമാകും”.

(വിശുദ്ധ ജോസ്മരിയ എസ്ക്രിവാ).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഒരു ആത്മീയ-ആശയവിനിമയം നടത്തുക. ആത്മാക്കളോടുള്ള ഈ സംഭാഷണവും നമ്മില്‍ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ കുറിച്ചുള്ള ചിന്തയും നമ്മുടെ ആത്മാവിലേക്ക് അമൂല്യമായ തിരുരക്തം ഒഴുകാന്‍ കാരണമാകും.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »