India - 2025
ഫാ. വിജയകുമാര്‍ രായരാല ശ്രീകാക്കുളത്തിന്‍റെ മെത്രാന്‍
സ്വന്തം ലേഖകന്‍ 18-07-2019 - Thursday
ശ്രീകാക്കുളം: ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളം രൂപതയുടെ മെത്രാനായി ഫാ. വിജയകുമാര്‍ രായരാലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 2018 ഡിസംബറില്‍ മുന്‍ മെത്രാന്‍ ബിഷപ്പ് ഇന്നയ ചിന്ന അട്ടാഗത്തെ വത്തിക്കാനില്‍ സമര്‍പ്പിച്ച സ്ഥാനത്യാഗം മാര്‍പാപ്പ അംഗീകരിച്ചതിനെ തുടര്‍ന്നാണ് വിദേശ മിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ സ്ഥാപനത്തിന്‍റെ ഇന്ത്യയുടെ മേലധികാരിയായി സേവനംചെയ്തിരുന്ന മോണ്‍. വിജയകുമാര്‍ രായരാലയെ പാപ്പ പുതിയ ദൌത്യമേല്‍പ്പിച്ചത്.
1965-ല്‍ ആന്ധ്രായിലെ കമ്മാമില്‍ ജനിച്ച അദ്ദേഹം 1990-ല്‍ ഏലൂരിലുള്ള പൊന്തിഫിക്കല്‍ മിഷന്‍ സെമിനാരിയില്‍ ചേര്‍ന്നു. 1991-93 കാലയളവില്‍ പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനം നടത്തി. പിന്നീട് ഇറ്റലിയില്‍ രാജ്യാന്തര സെമിനാരിയില്‍നിന്നും ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. 1998-ല്‍ പൗരോഹിത്യം സ്വീകരിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നേപ്പിള്‍സിലെ സാന്‍ ലൂയിജി യൂണിവേഴ്സിറ്റിയില്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം നടത്തി. പാപുവ ന്യൂ ഗ്വിനിയായില്‍ മിഷന്‍ കേന്ദ്രത്തിലും ബോംബെയിലെ കുഷ്ഠരോഗീ കേന്ദ്രത്തിന്‍റെ സഹഡയറക്ടറായും അദ്ദേഹം സേവനംചെയ്തു. നിയുക്ത ബിഷപ്പിന്റെ സ്ഥാനാരോഹണ തീയതി പിന്നീട് പ്രഖ്യാപിക്കും.
