Life In Christ - 2024

‘ടൂര്‍ ഡെ ഫ്രാന്‍സ്’ വിജയത്തിനു ശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം കുരിശടയാളം വരച്ച് ജേതാവ്

സ്വന്തം ലേഖകന്‍ 30-07-2019 - Tuesday

പാരീസ്: ലോക പ്രശസ്തിയാര്‍ജ്ജിച്ച സൈക്കിളോട്ട മത്സരമായ ‘ടൂര്‍ ഡെ ഫ്രാന്‍സ്’ വിജയിയായ കൊളംബിയന്‍ സ്വദേശിയായ യുവ സൈക്കിളിസ്റ്റ്‌ തന്റെ വിജയമാഘോഷിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ തരംഗമായി മാറുന്നു. തന്റെ ഇളയസഹോദരനും അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഒപ്പം കുരിശടയാളം വരച്ചുകൊണ്ടാണ് ഇരുപത്തിയൊന്നുകാരനായ ഏഗന്‍ ബെര്‍നല്‍ തന്റെ സ്വപ്നതുല്ല്യമായ വിജയത്തിന് ദൈവത്തോട് നന്ദി പറഞ്ഞത്. ഫ്രാന്‍സിലെ ചാംപ്സ് എലിസീസില്‍വെച്ച് നടന്ന ഇരുപത്തിയൊന്ന് പാദങ്ങളുള്ള 2,200 മൈല്‍ നീണ്ട 23 ദിവസത്തെ ‘ടൂര്‍ ഡെ ഫ്രാന്‍സ് 2019’ സൈക്കിള്‍ റേസിംഗിന്റെ അവസാന പാദം ഞായറാഴ്ചയാണ്, ഒന്നാമനായി ബെര്‍നല്‍ പൂര്‍ത്തിയാക്കിയത്.

മത്സര വിജയിയായ ഉടനെ തന്നെ തന്റെ അനുജനെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും, ഇരുവരും പരസ്പരം കുരിശടയാളം വരക്കുകയുമായിരിന്നു. തുടര്‍ന്നു താരം തമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്തു പരസ്പരം കുരിശ് വരക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ടൂര്‍ ഡെ ഫ്രാന്‍സ് ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ കൊളംബിയക്കാരനാണ് ബെര്‍നല്‍.

വിനയവും ദൈവഭക്തിയും അച്ചടക്കവുമുള്ള ഒരു മത്സരാര്‍ത്ഥിയായിരുന്നു ബെര്‍നലെന്നു ടൂര്‍ ഡെ ഫ്രാന്‍സ് പിന്നീട് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇക്കഴിഞ്ഞ ലോക വനിതാ സോക്കര്‍ ടൂര്‍ണമെന്റ് വിജയത്തിന് ശേഷം അമേരിക്കന്‍ വനിത ലോകകപ്പ് ഫുട്ബോള്‍ ടീമിലെ ചില അംഗങ്ങള്‍ കാണിച്ച അശ്ലീലത നിറഞ്ഞ അംഗവിക്ഷേപങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ തന്റെ അഭിമാനകരമായ നേട്ടത്തിന് ശേഷം ബെര്‍നലും അനുജനും പരസ്പരം കുരിശടയാളം വരച്ചത് അനേകര്‍ക്ക് മാതൃകയാകുകയാണ്.

More Archives >>

Page 1 of 10