India - 2025
കുഞ്ഞേട്ടന്‍ അവാര്‍ഡ് സെബാസ്റ്റ്യന്‍ പാലംപറമ്പിലിന്
30-07-2019 - Tuesday
കൊച്ചി: ചെറുപുഷ്പ മിഷന്‍ ലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) അവാര്‍ഡ് മാനന്തവാടി രൂപതയിലെ അധ്യാപകന്‍ പി.ജെ. സെബാസ്റ്റ്യന്‍ പാലംപറമ്പിലിന്. കുഞ്ഞേട്ടന്റെ 10ാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ്10നു പാലാ രൂപതയിലെ ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയില്‍ നടക്കുന്ന യോഗത്തില്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റോം മെത്രാപ്പോലീത്ത അവാര്‍ഡ് സമ്മാനിക്കും.
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പിഒസി ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചുക്കണ്ടത്തില്‍, സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സീസ് കൊല്ലറേട്ട് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
