India - 2025
വയനാടിന്റെ മുറിവുണക്കാന്‍ മലങ്കര കത്തോലിക്ക സഭ ഹെൽത്ത് കമ്മീഷൻ
സ്വന്തം ലേഖകന്‍ 13-08-2019 - Tuesday
തിരുവനന്തപുരം: മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച വയനാടിന്റെ മുറിവുണക്കാന്‍ മലങ്കര കത്തോലിക്കാ സഭ ഹെൽത്ത് കമ്മീഷൻ. കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴു ഡോക്ടർമാർ 30 പേരുടെ പാരാമെഡിക്കൽ സംഘമായി നാലു ആംബുലൻസുകളിലായി ദുരിതബാധിത പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. അഞ്ചുലക്ഷം രൂപയുടെ മരുന്നുകളുമായാണ് സംഘത്തിന്റെ യാത്ര. മലങ്കര കത്തോലിക്കാ സഭ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ.ജോസ് കിഴക്കേടത്തു ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും.