News - 2025
ബൈബിളിന് ഇറക്കുമതി ചുങ്കമില്ല: ട്രംപിന് ക്രൈസ്തവരുടെ കൈയടി
സ്വന്തം ലേഖകന്‍ 15-08-2019 - Thursday
വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുമത്താൻ പോകുന്ന കനത്ത ഇറക്കുമതി ചുങ്കത്തിൽ നിന്നും ബൈബിളിനെ ട്രംപ് ഭരണകൂടം ഒഴിവാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ ബൈബിൾ പ്രസിദ്ധീകരിക്കപ്പെടുന്നതു ചൈനയിൽ നിന്നാണ്. ഇറക്കുമതി നികുതി ബൈബിളില്‍ മേല്‍ ഏർപ്പെടുത്തുന്നത് ബൈബിള്‍ ലഭ്യത കുറയുന്നതിന് തന്നെ വഴിവെക്കുമെന്ന് അമേരിക്കയിലെ പ്രസാധകർ മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബൈബിള്‍ അടക്കമുള്ള ഏതാനും ഗ്രന്ഥങ്ങളുടെ മേല്‍ ചുമത്താനിരിന്ന നികുതി ഒഴിവാക്കിയത്. ഒട്ടനവധി ക്രൈസ്തവ നേതാക്കൾ ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രശംസിച്ചു.
>I am pleased to see today that US tariffs on China will now exempt the Bibles printed in China. This is welcome news for @LifeWay and many other publishers and ministries.
— Russell Moore (@drmoore) August 13, 2019
സർക്കാർ എടുത്ത തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അമേരിക്കൻ പ്രസാധകരുടെ അസോസിയേഷൻ അധ്യക്ഷ മരിയ പല്ലാന്റെ പറഞ്ഞു. അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകം ബൈബിളാണ്. 57 ലക്ഷം കോപ്പികളാണ് 2018-ല്‍ മാത്രം അമേരിക്കയിൽ വിറ്റഴിഞ്ഞത്. അതേസമയം 300 ബില്യൻ ഡോളർ വർദ്ധനവാണ് വിവിധ ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ അമേരിക്കൻ ഭരണകൂടം ചുമത്തിയിരിക്കുന്നത്. പുതിയ നയം സെപ്റ്റംബർ ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരും.
![](/images/close.png)