India - 2025
ഗര്‍ഭഛിദ്ര ഭേദഗതിക്കെതിരെ പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 16-08-2019 - Friday
കൊച്ചി. ഭൂമിയിൽ ഇനിയും കുഞ്ഞുങ്ങൾക്ക് ജനിക്കുന്നതിനുള്ള അവകാശം നിയമ ഭേദഗതി വഴി തടയാതിരിക്കുവാനും, ജനിച്ച ഓരോ വ്യക്തിക്കും സുരക്ഷിതമായി ജീവിക്കുന്നതിനും അനുകൂലമായ സാഹചര്യം നിലനിൽക്കുവാനും പ്രോലൈഫ് കുടുംബങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്ന് സീറോ മലബാര്‍ പ്രോലൈഫ് അപ്പസ്തലേറ്റ് സെക്രട്ടറി സാബു ജോസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഭ്രുണഹത്യ, സ്വവർഗ വിവാഹം എന്നിവയെക്കുറിച്ചുള്ള നിയമനിർമ്മാണം, സാമൂഹ്യ തിന്മകൾ, കാലാവസ്ഥ വ്യതിയാനം, ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങൾ, രാജ്യത്തിന്റെ പുരോഗതിയും സമാധാനം എന്നി വിഷയങ്ങൾ പ്രത്യേക നിയോഗങ്ങൾ ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
