News - 2024

ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന് സമാപനം

സ്വന്തം ലേഖകന്‍ 11-09-2019 - Wednesday

വത്തിക്കാന്‍ സിറ്റി: ഒരാഴ്ചയോളം നീണ്ടുനിന്ന ഫ്രാന്‍സിസ് പാപ്പയുടെ ത്രിരാഷ്ട്ര ആഫ്രിക്കന്‍ പര്യടനത്തിന് സമാപനം. സെപ്തംബര്‍ 4-10 വരെ നീണ്ടു നിന്ന അപ്പസ്തോലിക യാത്രയില്‍ മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിച്ചത്. പ്രാദേശിക സമയം രാവിലെ 9 മണിയോടെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മാര്‍പാപ്പ മഡഗാസ്കറിന്‍റെ പ്രസിഡന്‍റ് ആന്‍ഡ്രി റെജൊലീനയുമായി ഏതാനും നിമിഷങ്ങള്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഔപചാരിക സൈനിക ബഹുമതി നല്കിയ ശേഷമാണ് പാപ്പയെ രാജ്യം യാത്രയാക്കിയത്.

നേരത്തെ സമാധാനരാജ്ഞിയുടെ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ എത്തിയ പാപ്പാ, എതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിച്ചശേഷം പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചു. വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പായും നൂറുകണക്കിന് വൈദികരും ബലിവേദി നിറഞ്ഞുനിന്നത് ഒരു മഹോത്സവത്തിന്‍റെ പ്രതീതി ഉണര്‍ത്തി. ജനങ്ങള്‍ ആവശേഷത്തോടെയും സജീവമായും ആടിയും പാടിയും ഭക്തിനിര്‍ഭരമായി പങ്കുചേര്‍ന്നു. മഡഗാസ്കറിന്‍റെ തലസ്ഥാന നഗരമായ മപ്പൂത്തോയിലെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.20-ന്, ഇന്ത്യയിലെ സമയം 11.50-ന് എയര്‍ മഡഗാസ്കറിന്‍റെ എ340 വിമാനത്തില്‍ റോമിലേയ്ക്ക് യാത്രതിരിച്ചതോടെയാണ് പാപ്പയുടെ സന്ദര്‍ശനത്തിന് സമാപനമായത്.

More Archives >>

Page 1 of 489