India - 2025

നിര്‍ബന്ധിത മതംമാറ്റം: സംഘടിത ശക്തികളുടെ താത്പര്യങ്ങള്‍ കേന്ദ്രം അന്വേഷിക്കണമെന്ന് സിഎല്‍സി

26-09-2019 - Thursday

കൊച്ചി: ക്രൈസ്തവ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നിര്‍ബന്ധിത മതംമാറ്റം നടത്തുന്ന സംഭവങ്ങള്‍ക്കു പിന്നിലുള്ള സംഘടിത ശക്തികളുടെ താത്പര്യങ്ങള്‍ എന്താണെന്നു കേന്ദ്രസര്‍ക്കാരും ഉന്നത ഏജന്‍സികളും അന്വേഷിക്കണമെന്നു സിഎല്‍സി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരളത്തിലും രാജ്യത്തെ മറ്റിടങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്‌പോള്‍ മാതാപിതാക്കളുടെ പരാതിയിലുള്ള കേസന്വേഷണം മരവിപ്പിക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളില്‍ സിഎല്‍സി ആശങ്ക പ്രകടിപ്പിച്ചു.

2005 മുതല്‍ 2012 വരെയുള്ള കാലഘട്ടങ്ങളില്‍ നാലായിരത്തിലധികം ക്രൈസ്തവ പെണ്‍കുട്ടികളെയാണു പ്രണയം നടിച്ചു വഞ്ചിച്ചു മതം മാറ്റിയിട്ടുള്ളത്. ഇതു തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. പഠിക്കാനായി അന്യനാടുകളിലേക്കും മറ്റും മക്കളെ അയച്ചിരിക്കുന്ന മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. അത് അംഗീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റുന്ന രീതിയില്‍ ആശങ്കയുണ്ട്.

മതതീവ്രവാദ സംഘടനകളുടെ ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവില്‍ ഉണ്ടായിരിക്കേ അതു കാര്യക്ഷമമാകാത്തത് ആശങ്കാജനകമാണ്. സംസ്ഥാന സിഎല്‍സി ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജെയ്‌സണ്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സിഎല്‍സി വൈദിക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, സോണല്‍ പ്രസിഡന്റ് വിനേഷ് കോളെങ്ങാടന്‍, റീത്താ ദാസ്, ഡില്‍ജോ തരകന്‍, ഷൈജോ പറന്പി, ജെയിംസ് പഞ്ഞിക്കാരന്‍, അനില്‍ പാലത്തിങ്കല്‍, അലീന ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »