News - 2025
സാന്‍തോം പാസ്റ്ററല്‍ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങള്‍ റോമില്‍
03-10-2019 - Thursday
വത്തിക്കാന്‍ സിറ്റി: സാന്‍തോം പാസ്റ്ററല്‍ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ആറിനു ദിവീനോ അമോറയില്‍ വിവിധ പരിപാടികളോടെ നടക്കും. രാവിലെ 10.30ന് സീറോ മലബാര്‍ സഭയിലെ 51 ബിഷപ്പുമാര്‍ക്കു സ്വീകരണം നല്‍കും. 11ന് നടക്കുന്ന ആഘോഷമായ കൃതജ്ഞതാബലിക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഷംഷാബാദ് രൂപത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ വചനപ്രഘോഷണം നടത്തും.
ഉച്ചതിരിഞ്ഞു രണ്ടിനു നടക്കുന്ന ജൂബിലി സമ്മേളനം പൗരസ്ത്യ തിരുസംഘം സെക്രട്ടറി ഡോ. സിറില്‍ വാസില്‍ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഒന്പതിനു നടക്കുന്ന സിന്‌പോസിയത്തില്‍ മെല്‍ബണ്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ മോഡറേറ്ററായിരിക്കും. ഉച്ചതിരിഞ്ഞ് 3.30 മുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന സിന്‌പോസിയത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് കര്‍ദ്ദിനാള്‍ ഡോ. വാള്‍ട്ടര്‍ കാസ്പര്‍, ഡോ. സിറില്‍ വാസില്‍, ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയർമുയിഡ് മാര്‍ട്ടിന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.