Life In Christ - 2025

സാക്ഷ്യത്തിലൂടെ സുവിശേഷമറിയിക്കുക: പാപ്പ സീറോമലബാര്‍ മെത്രാന്മാരോട്

സ്വന്തം ലേഖകന്‍ 04-10-2019 - Friday

വത്തിക്കാന്‍ സിറ്റി: സാക്ഷ്യത്തിലൂടെയാണ് സുവിശേഷവത്കരണം നടക്കേണ്ടതെന്ന് അഡ് ലിമിന സന്ദര്‍ശനത്തിനായി റോമിലെത്തിയ സീറോമലബാര്‍ സഭയിലെ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സുവിശേഷവത്കരണമെന്നത് ഏതുവിധേനയും ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമല്ലായെന്നും ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും സകലമനുഷ്യരെയും അറിയിക്കുക എന്നുള്ളതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട് സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍, ഗള്‍ഫ് നാടുകളിലെ സീറോമലബാര്‍ വിശ്വാസികളുടെ അജപാലനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിശുദ്ധപിതാവ് തുറന്ന മനോഭാവത്തോടെ പിതാക്കന്മാരുമായി സംവദിച്ചു. ഭാരതം സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പരിശുദ്ധപിതാവ് ഒരിക്ക കൂടി പ്രകടമാക്കി. രിശുദ്ധപിതാവുമായുള്ള സന്ദര്‍ശനത്തിന്മുമ്പ് സഭയിലെ 48 പിതാക്കന്‍മാര്‍ സംയുക്തമായി വി. പത്രോസിന്റെ ഖബറിടത്തിങ്കല്‍ വി. കുര്‍ബാനയര്‍പ്പിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 14 വരെയാണ് മെത്രാന്‍മാരുടെ അഡ് ലിമിന സന്ദര്‍ശനം തുടരുക.

More Archives >>

Page 1 of 14