News - 2025
വി. മുരളീധരന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വത്തിക്കാനിലെത്തി
സ്വന്തം ലേഖകന്‍ 13-10-2019 - Sunday
റോം: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചുപേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിസംഘം വത്തിക്കാനില്‍ എത്തിചേര്‍ന്നു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നയിക്കുന്ന കേന്ദ്രസംഘത്തില്‍ മേഘാലയത്തില്‍ നിന്നുള്ള മന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുമുണ്ട്. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ടിഎന്‍ പ്രതാപന്‍ എംപി, ബെന്നി ബഹനാന്‍ എംപി എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുമായും വത്തിക്കാന്റെ വിദേശകാര്യ ചുമതലയുള്ള കര്‍ദിനാളുമായും സംഘം കൂടിക്കാഴ്ച നടത്തും. വത്തിക്കാന്റെ സ്ഥാനപതി ചുമതലയുള്ള സിബി ജോര്‍ജ്ജാണ് സംഘത്തിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്.