News - 2024

തിരുച്ചിറപ്പള്ളി ബിഷപ്പിന്റെ ഭൗതിക ശരീരം മരണാനന്തര ശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കൽ കോളേജിന്

സ്വന്തം ലേഖകന്‍ 16-10-2019 - Wednesday

ബാംഗ്ലൂർ: ഇന്നലെ അന്തരിച്ച തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് എമിരിറ്റസ് ആന്റണി ദേവൊത്തയുടെ മൃതശരീരം അന്ത്യശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കൽ കോളേജിന് കൈമാറും. ഇന്ന് രാവിലെ ത്രിച്ചനാപ്പിള്ളി സെന്റ് മേരീസ് കത്തീഡ്രലിൽ ദേവാലയത്തിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷമാണ് ഭൗതിക ശരീരം ബാംഗ്ലൂറിലേക്ക് കൊണ്ടുപോകുക. സെന്റ് ജോൺസ് മെഡിക്കൽ കോളേജിനാണ് മൃതശരീരം നല്‍കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു ബിഷപ്പ് തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്തിരിക്കുന്നത്.

ഇന്നലെ ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 2.20-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരില്‍ ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തിയാറാം വയസ്സിലായിരിന്നു ബിഷപ്പിന്റെ അന്ത്യം. 1943 ജൂൺ 30-ന് ചെന്നൈയിലെ സന്തോമെയിൽ ജനിച്ച ബിഷപ്പ് ആന്റണി ദേവൊത്ത 1971 ഓഗസ്റ്റ് 27-ന് തിരുപ്പട്ടം സ്വീകരിച്ച് അഭിഷിക്തനായി. 2000 ഡിസംബർ 12-ന് തിരുച്ചിറപ്പള്ളി ബിഷപ്പായി നിയമിക്കപ്പെട്ടു. പിറ്റേവര്‍ഷം ജനുവരി 28-ന് ബിഷപ്പായി അഭിഷിക്തനായി. തിരുച്ചിറപ്പള്ളി ബിഷപ്പാകുന്നതിന് മുന്‍പ് മദ്രാസ്-മൈലാപൂർ അതിരൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിക്കുകയായിരിന്നു അദ്ദേഹം.


Related Articles »