News - 2025

ബ്ലാക്ക് മാസ് സംഘം പോലീസ് വലയില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകന്‍ 17-10-2019 - Thursday

തലശേരി: പൈശാചികമായ സാത്താന്‍ പൂജ (ബ്ലാക്ക് മാസ്) നടത്തിയ സംഘം പോലീസ് വലയില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂജ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും മിനിറ്റുകള്‍ക്കുമുമ്പ് സംഘം മുങ്ങുകയായിരുന്നുവെന്ന്‍ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സന്നദ്ധ സംഘടനയുടെ ഹാളിൽ എത്തിയ പോലീസ് കണ്ടത് കത്തുന്ന മെഴുക് തിരിയും രക്ത കറയുമാണ്. സംഭവം പുറത്താകരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു. അതിനാൽ വിശദമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ പോലീസ് എത്തുന്ന വിവരം ചോർത്തിയത് ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണെന്ന ആരോപണമുണ്ട്.

കേരളത്തില്‍ വ്യത്യസ്ത ജില്ലകളിലാണ് സാത്താന്‍പൂജക്കാര്‍ പ്രതിമാസം ഒത്തുചേരുക. ഇങ്ങനെ ഒത്തുചേരുന്നവരില്‍ പുരുഷന്മാര്‍ സമ്പന്നരും പെണ്‍കുട്ടികള്‍ പാവപ്പെട്ടവരുമാണെന്ന പ്രത്യേകതയുണ്ട്. സാത്താന്‍പൂജക്കാരുടെ പ്രധാന ഇരകള്‍ കന്യകമാരാണ്. ചില പ്രധാന ആശുപത്രികളില്‍നിന്ന് സാത്താന്‍ പൂജയ്ക്കായി കന്യകമാരെ എത്തിക്കാന്‍ പ്രത്യേക സംഘംതന്നെ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്.

കന്യകമാരെ നല്‍കിയാല്‍ പത്തു ലക്ഷം രൂപവരെ വാഗ്ദാനം നല്‍കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിലെ പ്രതി ജോളിക്ക് സാത്താന്‍ സംഘവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെ സാത്താന്‍ പൂജക്കാരെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

More Archives >>

Page 1 of 498