India - 2025
ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു
13-11-2019 - Wednesday
കൊച്ചി: ഉത്തര്‍പ്രദേശിലെ മുറാദാബാദിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്നു മലയാളി വൈദികന്‍ മരിച്ചു. സിഎംഐ ബിജ്‌നോര്‍ പ്രോവിന്‍സ് അംഗമായ ഫാ. ആന്റോ പുതുശേരിയാണു (66) മരിച്ചത്. എറണാകുളം ശ്രീമൂലനഗരം എടനാട് സ്വദേശിയായ ഇദ്ദേഹം സഞ്ചരിച്ച കാര്‍ തോട്ടിലേക്കു മറിഞ്ഞായിരുന്നു അപകടം. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഫാ. ആന്റോ ഇന്നലെ പുലര്‍ച്ചെയാണു മരിച്ചത്.
ബംഗളൂരു ധര്‍മാരാം കോളജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍, സിഎംഐ സഭാ ജനറല്‍ ഓഡിറ്റര്‍, ഗാസിയാബാദ് ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. എടനാട് പുതുശേരി പരേതരായ മത്തായിയും ത്രേസ്യാക്കുട്ടിയുമാണു മാതാപിതാക്കള്‍.