News - 2025

ടെക്സാസിലെ ദേവാലയത്തിൽ നിന്ന് സക്രാരി മോഷണം പോയി

സ്വന്തം ലേഖകന്‍ 13-11-2019 - Wednesday

ടെക്സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ എൽ പാസോയിൽ സ്ഥിതിചെയ്യുന്ന കത്തോലിക്ക ദേവാലയത്തില്‍ നിന്നും തിരുവോസ്തി മോഷ്ടിക്കപ്പെട്ടു. ഹൊറൈസണ്‍ സിറ്റിയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നിന്നും വിശുദ്ധ കുർബാന സൂക്ഷിച്ചുവച്ചിരുന്ന സക്രാരിയുൾപ്പെടെ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 28നു രാത്രി ദേവാലയത്തിൽ പ്രവേശിച്ച അജ്ഞാതർ സക്രാരി കടത്തിക്കൊണ്ടു പോകുകയായിരിന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദിവ്യകാരുണ്യം ലക്ഷ്യമാക്കി സാത്താന്‍ സേവക്കാര്‍ മോഷണം നടത്തിയതാണോയെന്ന സംശയവും ശക്തമാണ്.

ദേവാലയത്തിലെ ചില വസ്തുവകകൾക്ക് ചെറിയ കേടുപാടുകൾ സംഭവിക്കുകയും, സക്രാരി കൂടാതെ മറ്റ് ചില വസ്തുക്കൾ മോഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പരിശുദ്ധ കുര്‍ബാന മോഷ്ടിക്കപ്പെട്ടതാണ് ഏറ്റവും വേദനാജനകമായ വസ്തുതയെന്ന് ഇടവക വികാരി ഫാ. ജോസ് മൊറാലസ് വിശ്വാസി സമൂഹത്തിന് എഴുതിയ കത്തില്‍ പറയുന്നു. തിരുസഭയ്ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമായ വിശുദ്ധ കുർബാനയെ അവഹേളിച്ചത് ഗൗരവമേറിയ വിഷയമാണ്.

ദേവാലയത്തിൽ നടന്ന മോഷണത്തിന് പരിഹാര പ്രവര്‍ത്തികള്‍ അനുഷ്ഠിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ച അദ്ദേഹം, തെറ്റ് ചെയ്തവര്‍ മുന്നോട്ടുവന്ന് സക്രാരി തിരികെ നൽകാൻ തയാറാകണമെന്നും അഭ്യര്‍ത്ഥിച്ചു. ഗ്വാഡലൂപ്പ മാതാവിനോട് തങ്ങളുടെ ഇടവകക്കു വേണ്ടി മദ്ധ്യസ്ഥം യാചിച്ചു കൊണ്ടാണ് ഫാ. ജോസ് മൊറാലസ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

More Archives >>

Page 1 of 503