India - 2025
കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 17-11-2019 - Sunday
കൊച്ചി: സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യവും പ്രതിഭയും തെളിയിച്ച വ്യക്തികള്‍ക്ക് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) നല്കുന്ന പുരസ്‌കാരങ്ങള്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പ്രഖ്യാപിച്ചു. കവിയും മണിമലക്കുന്ന് ഗവ. കോളജ് പ്രിന്‍സിപ്പലുമായിരുന്ന പ്രഫ. കെ.എസ്. റെക്‌സിന് ഗുരുശ്രേഷ്ഠ അവാര്‍ഡും പ്രമുഖപത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിക്ക് മാധ്യമ അവാര്‍ഡും നല്കും. നാടകരചയിതാവ് ഫ്രാന്‍സിസ് ടി. മാവേലിക്കരയ്ക്കാണ് സാഹിത്യപുരസ്‌കാരം.
ഹോളിവുഡിലും ഇന്ത്യന്‍ സിനിമയിലും കലാസംവിധാനം നടത്തുന്ന ജോസഫ് നെല്ലിക്കലിനു കലാപ്രതിഭ അവാര്‍ഡും നാഷണല്‍ ഫിഷര്‍മെന്റ് ഫോറത്തിന്റെ ദേശീയ സെക്രട്ടറി ടി. പീറ്ററിനു സമൂഹനിര്‍മിതി അവാര്‍ഡും എഴുപതിലേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ കെ.എക്‌സ്. ബെനഡിക്ടിനു വിദ്യാഭ്യാസശാസ്ത്ര പുരസ്‌കാരവും ആലപ്പുഴയിലെ പ്രമുഖ കയര്‍വ്യവസായി വി.എ. ജോസഫിനു സംരംഭക അവാര്‍ഡും നാടകപ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. ബിയാട്രിക്‌സ് അലക്‌സിന് വൈജ്ഞാനികസാഹിത്യ അവാര്‍ഡും സമ്മാനിക്കും.
