India - 2025
മാര്‍ മാത്യു വട്ടക്കുഴിയുടെ മൂന്നാം ചരമവാര്‍ഷികാചരണം നാളെ
21-11-2019 - Thursday
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ മൂന്നാം ചരമവാര്‍ഷികാചരണം നാളെ നടക്കും. രാവിലെ 6.40ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെയും സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെയും കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും. വികാരി ജനറാള്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍, റവ.ഡോ. കുര്യന്‍ താമരശേരി, ഫാ. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.രൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 23ന് രാവിലെ 9. 45ന് മാര്‍ മാത്യു വട്ടക്കുഴി മെമ്മോറിയല്‍ സിന്‌പോസിയം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ആ രംഭിക്കും.
ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ ഫാ.ജസ്റ്റിന്‍ പഴേപറന്പില്‍ മോഡറേറ്ററായിരിക്കും. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, വികാരി ജനറാള്‍ ഫാ. ജോര്‍ജ് ആലുങ്കല്‍, റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍ എന്നിവര്‍ വിവിധ മേഖലകളില്‍ മാര്‍ മാത്യു വട്ടക്കുഴിയുടെ സംഭവനകളെകുറിച്ച് ക്ലാസുകള്‍ നയിക്കും. ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ പുതുപ്പറന്പില്‍ സ്വാഗതവും വൈസ് ചാന്‍സിലര്‍ റവ.ഡോ. മാത്യു കല്ലറയ്ക്കല്‍ നന്ദിയും പറയും.