Life In Christ - 2025

കഴിഞ്ഞ വര്‍ഷം യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ചത് 29 കത്തോലിക്ക മിഷ്ണറിമാര്‍

സ്വന്തം ലേഖകന്‍ 04-01-2020 - Saturday

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ആഗോളതലത്തില്‍ രക്തസാക്ഷിത്വം വരിച്ചത് ഇരുപത്തിയൊന്‍പത് കത്തോലിക്ക മിഷ്ണറിമാര്‍. പതിനെട്ട് വൈദികരും, ആറ് അൽമായരും, നാല് സന്യസ്തരും ഒരു ഡീക്കനും മരണം വരിച്ചവരില്‍ ഉള്‍പ്പെടുന്നു. യേശുവിനെ പ്രതി ജീവത്യാഗം ചെയ്തവരില്‍ അധികവും ആഫ്രിക്കന്‍ ഭൂഖണ്ഡമാണ്. പന്ത്രണ്ടു വൈദികരുൾപ്പെടെ പതിനഞ്ചു പേർ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ രക്തസാക്ഷിത്വം വരിച്ചപ്പോൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ രക്തസാക്ഷിത്വം വരിച്ചവരുടെയെണ്ണം പതിനഞ്ചാണ്. ഏഷ്യയിലും, യൂറോപ്പിലും ഓരോരുത്തര്‍ വീതമാണ് രക്തസാക്ഷികളായത്.

എട്ടു വർഷം തുടർച്ചയായി ഏറ്റവുമധികം രക്തസാക്ഷികൾ കൊല്ലപ്പെടുന്ന ഭൂഖണ്ഡം അമേരിക്കയിലായിരുന്നുവെന്നും 2018ന് ശേഷം ആഫ്രിക്കയാണ് പ്രസ്തുത കണക്കിൽ മുൻപന്തിയിലെന്നും പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഫിഡ്സ്' പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. കുറച്ചു കാലങ്ങൾക്കു മുന്‍പ് വരെ ഒരേ രാജ്യം, അതുമല്ലെങ്കിൽ ഒരേ പ്രദേശം കേന്ദ്രീകരിച്ചായിരുന്നു മിഷ്ണറി കൊലപാതകങ്ങൾ നടന്നിരുന്നതെങ്കിൽ 2019ൽ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞവർഷം ക്രൈസ്തവർ രക്തസാക്ഷികളായ പട്ടികയിൽ പത്തു ആഫ്രിക്കന്‍ രാജ്യങ്ങളും, അമേരിക്കൻ ഭൂഖണ്ഡത്തിലെ എട്ട് രാജ്യങ്ങളും, ഏഷ്യൻ യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ ഓരോ രാജ്യങ്ങൾ വീതവും ഉൾപ്പെടുന്നു.

More Archives >>

Page 1 of 24