India - 2025
സീറോ മലബാര്‍ സിനഡിന് മുന്നൊരുക്കമായുള്ള ധ്യാനത്തിന് ആരംഭം
സ്വന്തം ലേഖകന്‍ 08-01-2020 - Wednesday
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിയെട്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനത്തിനു മുന്നോടിയായി മെത്രാന്മാരുടെ ധ്യാനം തുടങ്ങി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഒന്‍പതു വരെ നടക്കുന്ന ധ്യാനം, റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ഐവല്‍ മെന്‍ഡാന്‍സയാണു നയിക്കുന്നത്. പത്തു മുതല്‍ 15 വരെയാണു സിനഡ് സമ്മേളനം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. സീറോ മലബാര്‍ സഭയിലെ 64 മെത്രാന്മാരില്‍ 58 പേര്‍ സിനഡില്‍ പങ്കെടുക്കും. അനാരോഗ്യ കാരണങ്ങളാലാണ് ശേഷിക്കുന്നവര്‍ സിനഡില്‍ പങ്കെടുക്കാത്തത്.