India - 2025
ആര്‍ച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിലിന് വീണ്ടും പുരസ്കാരം
സ്വന്തം ലേഖകന്‍ 07-01-2020 - Tuesday
ന്യൂഡല്‍ഹി: ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ഡോ. തോമസ് മേനാംപറമ്പിലിന് വീണ്ടും പുരസ്കാരം. ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) ലൂയിസ് കരേനോ അവാര്‍ഡാണ് അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഫെബ്രുവരി 29നു നടക്കുന്ന ഐസിപിഎ ദേശീയ കണ്‍വന്‍ഷനില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അവാര്‍ഡ് സമ്മാനിക്കും.
രാജ്യത്തും പുറത്തും പ്രബലമായി വരുന്ന വര്‍ഗീയതയ്ക്കും മൗലിക വാദത്തിനുമെതിരേ രചനകളിലൂടെ ശക്തമായി പ്രതികരിക്കുന്നതു പരിഗണിച്ചാണ് ഡോ. മേനാംപറമ്പിലിനെ ജേര്‍ണലിസത്തിലെ മികവിനുള്ള ലൂയിസ് കരേനോ അവാര്‍ഡിനു തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷ്ണല്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ അംബാസഡര്‍ ഫോര്‍ പീസ് പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരിന്നു.
![](/images/close.png)