News - 2025
അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് പാപ്പയെ സന്ദര്‍ശിക്കുവാന്‍ വത്തിക്കാനിലേക്ക്
സ്വന്തം ലേഖകന്‍ 17-01-2020 - Friday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സ്ഥിരീകരണം. പെന്‍സിന്റെ ഓഫീസാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ച സന്ദര്‍ശനം നടന്നേക്കുമെന്നാണ് സൂചന. അതേസമയം കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയം എന്താണെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് വത്തിക്കാന്‍ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പെന്‍സിന്റെ സന്ദര്‍ശനവും ഒരുങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.
അമേരിക്കന്‍ ചരിത്രത്തിലെ ക്രൈസ്തവ വിശ്വാസം ഏറ്റവും ഉയര്‍ത്തി പിടിക്കുന്ന നേതാവെന്ന നിലയില്‍ പ്രസിദ്ധനാണ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്. സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള ധാര്‍മ്മിക അധഃപതനങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രസംഗിച്ചിട്ടുണ്ട്. 2018-ല്‍ മൈക്കേല്‍ ഡി അന്റോണിയോ, പീറ്റര്‍ എയിസ്നര്‍ എന്നീ രചയിതാക്കള്‍ എഴുതിയ ‘ദി ഷാഡോ പ്രസിഡന്റ് : ദി ട്രൂത്ത് എബൌട്ട് മൈക് പെന്‍സ്’ എന്ന പുസ്തകത്തില്‍ 'അമേരിക്കന്‍ ചരിത്രത്തില്‍ എറ്റവുമധികം വിജയിച്ചിട്ടുള്ള ക്രിസ്ത്യന്‍ ഉന്നതാധികാരി' എന്നാണു പെന്‍സിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക