News - 2025
ആസിയയെ കുറ്റവിമുക്തയാക്കിയതില്‍ ആക്രമണം അഴിച്ചുവിട്ട തീവ്ര ഇസ്ളാമിക പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ
സ്വന്തം ലേഖകന്‍ 18-01-2020 - Saturday
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന ക്രൈസ്തവ വനിത ആസിയാബീബിയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരേ ആക്രമണം അഴിച്ചുവിട്ട തെഹ്‌റീക് ഇ ലബൈക്ക്(ടിഎല്‍പി) എന്ന ഇസ്ലാമിസ്റ്റ് തീവ്രവാദി പ്രസ്ഥാനത്തിലെ 86 പേര്‍ക്ക് 55 വര്‍ഷം വീതം റാവല്‍പ്പിണ്ടി കോടതി തടവുശിക്ഷ വിധിച്ചു. 2018-ലാണ് അക്രമാസക്തമായ പ്രതിഷേധം പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത്. പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത കാദിം ഹുസൈന്‍ റിസ്വിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആസിയാ ബീബിയെ കുറ്റവിമുക്തയാക്കിയതിനെതിരേയായിരുന്നില്ല പ്രതിഷേധമെന്നും റിസ്വിയെ അറസ്റ്റ് ചെയ്തതിലായിരുന്നുവെന്നും ടിഎല്‍പിയുടെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ അപ്പീലിന് പോകാനാണ് തീരുമാനം.
2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. ഇതേ തുടര്‍ന്നായിരിന്നു വ്യാപക ആക്രമണം. ആസിയയെ തൂക്കിലേറ്റുക എന്നതടക്കമുള്ള പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരിന്നു തീവ്ര സ്വഭാവമുള്ള പാക്കിസ്ഥാനി മുസ്ലിങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. വധഭീഷണിയെ തുടര്‍ന്നു ആസിയ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക