News - 2024

സത്യദീപം സീറോ മലബാര്‍ സഭയുടെയോ കത്തോലിക്ക സഭയുടെയോ മുഖപത്രമല്ല

സ്വന്തം ലേഖകന്‍ 17-01-2020 - Friday

കാക്കനാട്: സത്യദീപം സീറോ മലബാര്‍ സഭയുടെയോ കത്തോലിക്ക സഭയുടെയോ മുഖപത്രമല്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മേജറ്റ് ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ. ഇതിന് വിരുദ്ധമായി ഇന്ന്‍ മംഗളം ദിനപത്രത്തില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ ചീഫ് എഡിറ്റര്‍ക്ക് അയച്ച കത്തില്‍ അറിയിച്ചു.

You may like: ‍ സത്യദീപം വഴി തെറ്റുന്നുവോ? ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാണിച്ച് വൈദികന്റെ തുറന്ന കത്ത്

മംഗളം ദിനപത്രത്തിന്റെ പന്ത്രണ്ടാം പേജിൽ എറണാകുളം ആർച്ച് ഡയസിഷൻ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന 'സത്യദീപം' എന്ന പ്രസിദ്ധീകരണം സീറോ മലബാർ സഭയുടെ മുഖപത്രം എന്ന വാർത്തയുടെ തലക്കെട്ട് കത്തോലിക്കാ സഭയുടെ മുഖപത്രം എന്ന വാർത്തയുടെ ആദ്യഭാഗത്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സത്യദീപം സീറോ മലബാർ സഭയുടെ കത്തോലിക്കാ സഭയുടെ മുഖപത്രം അല്ലാത്തതിനാൽ ആ വാർത്ത തിരുത്തണമെന്നും ഇപ്രകാരമുള്ള തെറ്റായ വിശേഷണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ കുറിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 518