India - 2025
ക്രൈസ്തവ സെമിത്തേരികളിലെ മൃതദേഹ സംസ്കാരം: ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി
18-01-2020 - Saturday
ന്യൂഡല്‍ഹി: ക്രൈസ്തവ സെമിത്തേരികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിലും ഇടപെടില്ല. സംസ്‌കാര ശുശ്രൂഷ നടത്തുന്ന വൈദികന്‍ ആരെന്നതു കോടതിയുടെ വിഷയമല്ല. ആരായാലും മൃതദേഹങ്ങളോട് അനാദരവ് കാണിക്കരുതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ കേസില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട 2017ലെ ഉത്തരവ് നടപ്പിലാക്കാത്ത വിഷയമാണ് പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയാണ് മറ്റുള്ള വിഷയങ്ങളില്‍ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയത്. വാദം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. എന്നാല്‍, അത്തരം വിഷയങ്ങള്‍ കേസിനു പുറത്തുള്ളതാണെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടുതല്‍ നിര്‍ബന്ധം പിടിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക