India - 2025
എംഎസ്എഫ്എസ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യ വിഭജിച്ചു
18-01-2020 - Saturday
ഗോഹട്ടി: 1975 ല്‍ രൂപപ്പെട്ട എംഎസ്എഫ്എസ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യ വീണ്ടും വിഭജിച്ചു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമായി വ്യാപിച്ചു കിടക്കുന്ന പ്രവശ്യയെ ഗോഹട്ടി, ദിബ്രുഗഡ് എന്നീ രണ്ടു പുതിയ പ്രവശ്യകളാക്കി സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം വെട്ടുവേലില്‍ 2019 ഒക്ടോബര്‍ 24 ന് ഉത്തരവിറക്കി. ഫാ. സാബു ഫ്രാന്‍സിസ് മനസ്രായില്‍ ഗോഹട്ടി പ്രോവിന്‍ഷ്യലായും ഫാ. ഇമ്മാനുവേല്‍ മാപ്പിളപ്പറമ്പില്‍ ദിബ്രുഗഡ് പ്രോവിന്‍ഷലായും സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യാ ആസ്ഥാനമായ ഗോഹട്ടിയില്‍ ജനുവരി 24 നു ഗോഹട്ടി ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ മൂലച്ചിറ, ജനറല്‍ ഡെലഗേറ്റ് ഫാ. ജേക്കബ് കാരാമക്കുഴിയില്‍, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ പ്രവിശ്യാ പ്രോവിന്‍ഷ്യല്‍ ഫാ. ജോര്‍ജ് പന്തന്മാക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാനമേല്‍ക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക