News - 2025
ദക്ഷിണാഫ്രിക്കയില്‍ വയോധിക വൈദികന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 20-01-2020 - Monday
ജൊഹാനസ്ബര്‍ഗ്: എണ്‍പത്തിമൂന്നുകാരനായ ബെല്‍ജിയന്‍ കത്തോലിക്ക വൈദികന്‍ ദക്ഷിണാഫ്രിക്കയില്‍ കൊല്ലപ്പെട്ടു. ഒബ്ലേറ്റ് സഭാംഗമായ ഫാ. ജോസഫ് ഹോല്ലാണ്ടറാണ് ജൊഹാനസ്ബര്‍ഗില്‍ നിന്നും ഇരുനൂറു കിലോമീറ്റര്‍ അകലെ ബോഡിബെ ഗ്രാമത്തിലെ സ്വന്തം ഭവനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 12ന് ഫാ. ഹോല്ലാണ്ടറെ കാണാനെത്തിയ സന്ദര്‍ശകനാണ് മൃതദേഹം ആദ്യം കണ്ടത്. ബന്ധിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളൊന്നും തന്നെ കാണാനില്ല. ഞായറാഴ്ച വിശുദ്ധ കുര്‍ബാന അര്‍പ്പണം കഴിഞ്ഞ് വീട്ടിലെത്തിയ ഫാ. ഹോല്ലാണ്ടര്‍ കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയാകാം കൊല ചെയ്യപ്പെട്ടതെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട ആളിന്റെ കയ്യില്‍ നിന്നും വൈദികന്റെ ഫോണ്‍ കണ്ടെത്തി. ഇടവക ജനത്തിനായി ജീവിതം നീക്കിവെച്ച ഫാ. ഹോല്ലാണ്ടറെ ‘വിശാലമായ ഹൃദയത്തിനുടമ’ എന്നാണ് ക്ലെര്‍ക്സ്ഡ്രോപ്പിലെ ബിഷപ്പ് വിക്ടര്‍ ഫാലന വിശേഷിപ്പിച്ചത്. “പാവപ്പെട്ടവര്‍ക്കിടയില്‍ സേവനം തുടര്‍ന്നു കൊണ്ടിരിന്ന ഫാ. ഹോല്ലാണ്ടറിന്റെ കയ്യില്‍ പണമൊന്നും ഇല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തന്റെ കൈയിലെ ചില്ലികാശു പോലും പാവപ്പെട്ടവര്‍ക്കായാണ് അദ്ദേഹം ചിലവഴിച്ചത്. തനിക്കുള്ളതെല്ലാം അദ്ദേഹം നല്‍കി കഴിഞ്ഞു". ബിഷപ്പ് ഫാലന പറഞ്ഞു. ജനുവരി 22 ബുധനാഴ്ച ക്ലെര്‍ക്സ്ഡ്രോപ്പിലെ കത്തീഡ്രലില്‍ ഫാ. ഹോല്ലാണ്ടറിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ നടക്കും.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക