News - 2024

വൈദിക വിദ്യാർത്ഥികളുടെ മോചനം വൈകുന്നു: രാജ്യത്തെ അവസ്ഥ ദയനീയമെന്ന് കടൂണ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 22-01-2020 - Wednesday

അബൂജ: വൻ പ്രതിഷേധത്തിനു വഴിയൊരുക്കുന്ന അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നതെന്നു കടൂണ ആർച്ച് ബിഷപ്പ് മോൺ. മാത്യു മാൻ ഓസോ നടാഗോസോ. ജനുവരി എട്ടിന് കടൂണ-അബൂജ ഹൈവേയിലെ കാകുവ ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ നിന്നും വൈദിക വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതറിഞ്ഞു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമത്തെ തവണയാണ് തട്ടിക്കൊണ്ടുപോകൽ രൂപത നേരിടുന്നത്. ബന്ധികളാക്കിയ വിദ്യാർത്ഥികളുടെ അവസ്ഥ ആലോചിച്ചു തനിക്കു ഉറക്കം നഷ്ട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കാതിരിക്കുമ്പോഴും രാജ്യം സുരക്ഷിതമാണെന്ന് നേതാക്കന്മാർക്ക് എങ്ങനെ പറയാനാകുമെന്നു ആർച്ച് ബിഷപ്പ് ചോദിച്ചു.

അരക്ഷിതാവസ്ഥയിൽ തുടരുക തങ്ങളുടെ വിധിയെന്ന് കരുതുകയാണ് ജനങ്ങൾ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയുടെ വളർച്ചയിലും കുറ്റവാളികൾ രക്ഷപ്പെടുന്നത് എങ്ങനെയെന്നു ചോദിച്ചു. തട്ടികൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികള്‍ മോചിതരാകുന്നതുവരെ പ്രാർത്ഥന തുടരുമെന്നും രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ ദൈവം വെളിപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തടങ്കിലായിരിന്ന നാലു വൈദിക വിദ്യാര്‍ത്ഥികളിലൊരാള്‍ ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ദിവസം മോചിക്കപ്പെട്ടിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 520