India - 2025
മികച്ച ഹെഡ്മിസ്ട്രസ് പുരസ്‌കാരം സിസ്റ്റർ ദീപയ്ക്ക്
26-01-2020 - Sunday
തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം റോയൽ ഏർപ്പെടുത്തിയ മികച്ച ഹെഡ്മിസ്ട്രസ് പുരസ്‌കാരത്തിനു നെയ്യാറ്റിൻകര രൂപതയിൽ ഈഴക്കോടിന്റെ ഉപഇടവകയിൽ വിഴവൂർ സെയ്ന്റ് ജെമ്മ സി.ബി.എസ്.ഇ. കോൺവെന്റ് സ്കൂൾ പ്രഥമ അദ്ധ്യാപിക സിസ്റ്റർ ദീപ ജോബോയ് അർഹയായി. ക്ലബ് സെക്രട്ടറി ഡോ.മോസസിന്റെയും നിരവധി പുരസ്‌കാര ജേതാക്കളുടെയും സാന്നിധ്യത്തിൽ ഡോ.ശശി തരൂർ പുരസ്‌കാരം നൽകി.
കൊല്ലം രൂപതയിലെ എം.എസ്.എസ്.റ്റി. സന്യാസ സഭാംഗമായ സി.ദീപ ഇപ്പോൾ അന്തിയൂർക്കോണം ഇടവകയിലെ തിരുഹൃദയ സന്യാസ ഭവനാംഗമാണ്. പുനലൂർ രൂപതയിലെ ഇടമൺ ഇടവകയിൽ പരേതനായ ജോബോയ് ഫെർണാണ്ടസിന്റെയും ഗ്രേസി ജോബോയുമാണ് മാതാപിതാക്കൾ. ബെറ്റിയും ബെൻസിയും സഹോദരങ്ങളാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക