News - 2025
ലണ്ടന്‍ കത്തീഡ്രലില്‍ ഐഎസ് ബോംബാക്രമണത്തിനു പദ്ധതിയിട്ടിരിന്നു: പ്രതിയുടെ കുറ്റസമ്മതം
സ്വന്തം ലേഖകന്‍ 22-02-2020 - Saturday
ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോള്‍സ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ബോംബാക്രമണത്തിനു പദ്ധതിയിട്ട കേസില്‍ പിടിയിലായ സഫിയ അമീറ ഷെയ്ഖ് (36) കുറ്റം സമ്മതിച്ചു. ഓള്‍ഡ് ബെയ്ലി കോടതിയില്‍ ജസ്റ്റീസ് സ്വീനിയുടെ മുന്പാകെ ഇന്നലെ നല്‍കിയ മൊഴിയിലാണ് കത്തീഡ്രലില്‍ ആക്രമണത്തിനു പദ്ധതിയിട്ട വിവരം ഷെയ്ഖ് സമ്മതിച്ചത്. കത്തീഡ്രലില്‍ ചാവേര്‍ ആക്രമണം നടത്തി കഴിയുന്നത്ര പേരെ വകവരുത്തുകായിരുന്നു ലക്ഷ്യമെന്നും അവര്‍ വെളിപ്പെടുത്തി.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിപ്പോര്‍ട്ടര്‍ എന്നറിയപ്പെടുന്ന സഫിയ കഴിഞ്ഞ വര്‍ഷമാണ് പിടിയിലായത്. മിഡില്‍സെക്‌സിലെ ഹെയ്‌സ് സ്വദേശിനിയായ ഇവരുടെ ആദ്യപേര് മിച്ചല്‍ റെംസ്ഡന്‍ എന്നാണ്. 2007ലാണ് മതം മാറി പേരു മാറ്റിയത്. മഫ്തിയില്‍ ഇവരെ സമീപിച്ച പോലീസുകാരനോട് സ്‌ഫോടനത്തിനാവശ്യമായ ബോംബുകള്‍ നല്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റിലായത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക