News - 2025
ജനിക്കുന്ന ഓരോ കുട്ടിയുടേയും പേരില്‍ പത്തു വൃക്ഷതൈകള്‍ നടുമെന്ന് ഹംഗറിയുടെ പ്രഖ്യാപനം
സ്വന്തം ലേഖകന്‍ 20-02-2020 - Thursday
ബുഡാപെസ്റ്റ്: ക്രിസ്തീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ മാര്‍ഗ്ഗത്തിലൂടെ കാലാവസ്ഥ വ്യതിയാനത്തിന് മറുപടി നല്‍കുവാനുള്ള പദ്ധതിയുമായി ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍. പുതുതായി ജനിക്കുന്ന ഓരോ കുട്ടിയുടേയും പേരില്‍ പത്തു വൃക്ഷതൈകള്‍ വീതം നടുമെന്ന ഓര്‍ബാന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക പ്രസംഗത്തിലായിരുന്നു ഓര്‍ബാന്റെ പ്രഖ്യാപനം. ഹംഗറി സര്‍ക്കാരിന്റെ പുതിയ കാലാവസ്ഥ കര്‍മ്മ പദ്ധതിയുടെ ഭാഗമാണ് ഈ പ്രഖ്യാപനവും. 2030-ഓടെ രാജ്യത്തിന്റെ വനസമ്പത്തില്‍ 27 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും ഓര്‍ബാന്‍ പറഞ്ഞു.
ജനസംഖ്യ കുറവ് രാജ്യത്തിന്റെ ക്രിസ്തീയ മൂല്യങ്ങള്‍ ക്ഷയിക്കുന്നതിന് കാരണമാകുമെന്നു അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. ഈ വസ്തുതയെ ചേര്‍ത്തുവെച്ചുകൊണ്ടാണ് ആഗോളതാപനത്തിനെതിരെ ശക്തമായ നടപടിയുമായി ഓര്‍ബാന്‍ ഭരണകൂടം മുന്നോട്ട് പോകുന്നത്. ആഗോളതാപനത്തെ നേരിടുവാനുള്ള ജനാധിപത്യപരമായ ക്രിസ്തീയമാര്‍ഗ്ഗമെന്ന് തന്റെ കാലാവസ്ഥാ പദ്ധതിയെക്കുറിച്ച് കഴിഞ്ഞ മാസം അദ്ദേഹം പ്രസ്താവിച്ചിരിന്നു. അനിയന്ത്രിതമായ മുസ്ലീം കുടിയേറ്റ വിരുദ്ധത ഉള്‍പ്പെടെ ഒര്‍ബാന്റെ പല നയ പദ്ധതികളും 'ക്രിസ്തീയ ജനാധിപത്യം' എന്ന പേരിലാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. ഓര്‍ബാന്‍റെ കീഴില്‍ തങ്ങളുടെ ക്രിസ്തീയ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇപ്പോള്‍ ഹംഗറി ഭരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക