News - 2025

ആർച്ച് ബിഷപ്പ് ജോർജിയോ ദെമേത്രിയോ പൗരസ്ത്യ തിരുസംഘത്തിന്റെ പുതിയ സെക്രട്ടറി

28-02-2020 - Friday

വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള സം​ഘ​ത്തി​ന് പു​തി​യ സെ​ക്ര​ട്ട​റിയെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നിയമിച്ചു. അ​ല്‍​ബേ​നി​യ​ന്‍ സ​ഭാ​സ​മൂ​ഹ​ത്തി​ലെ ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെയാണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു നി​യ​മ​നം. വ​ത്തി​ക്കാ​ന്‍റെ പൗ​ര​സ്ത്യ​സ​ഭാ കാ​ര്യാ​ല​യ​ത്തി​ല്‍ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യും, തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി​യി​ലു​ള്ള അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ സ​ഭാ പ്ര​വി​ശ്യ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ സേ​വ​നം​ചെ​യ്യ​വെ​യാ​ണ് പു​തി​യ നി​യ​മ​നം.

തെ​ക്കേ ഇ​റ്റ​ലി​യി​ലെ സി​സി​ലി സ്വ​ദേ​ശി​യാ​ണ് ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ. അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ് ജോ​ണ്‍​സ് സെ​മി​നാ​രി​യി​ല്‍ പ​ഠി​ച്ച അ​ദ്ദേ​ഹം 1972-ല്‍ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​ത്. റോ​മി​ലെ തോ​മ​സ് അ​ക്വീ​ന​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നും സ​ഭൈ​ക്യ​ദൈ​വ​ശാ​സ്ത്ര​ത്തി​ലും, റോ​മി​ലെ​ത​ന്നെ പൊ​ന്തി​ഫി​ക്ക​ല്‍ പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠ​ത്തി​ല്‍​നി​ന്നും കാ​നോ​നി​ക നി​യ​മ​ത്തി​ലും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ ഡോ​ക്ട​റേ​റ്റ് നേ​ടി. ജ​ര്‍​മ​നി​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും വി​വി​ധ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ‌

2013-ല്‍ ​പൗ​ര​സ്ത്യ​സ​ഭാ​കാ​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള വ​ത്തി​ക്കാ​ന്‍ സം​ഘ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി ആ​ര്‍​ച്ച് ബി​ഷ​പ്പ് ജോ​ര്‍​ജി​യോ ഗ​ലാ​രോയെ നി​യ​മി​ച്ച​ത്. 2015ല്‍ ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തെ സി​സി​ലി​യി​ലെ പി​യെ​നാ അ​ല്‍​ബേ​നി​യ​ന്‍-​ഇ​റ്റാ​ലി​യ​ന്‍ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​യോ​ഗി​ച്ചു.

മു​ൻ സെ​ക്ര​ട്ടി ബി​ഷ​പ്പ് സി​റി​ള്‍ വാ​സി​ലി​നെ ജ​ന്മ​നാ​ടാ​യ സ്ലൊ​വാ​ക്യ​യി​ലെ കൊ​സീ​ച്ച ഗ്രീ​ക്ക് ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ അ​പ്പ​സ്തോ​ലി​ക് അ​ഡ്മി​നി​സ്റ്റേ​റ്റ​റാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പുതിയ നിയമനം നടന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 529