News - 2025

തിരുപ്പിറവി ദേവാലയം താത്ക്കാലികമായി അടച്ചു

06-03-2020 - Friday

ടെല്‍ അവീവ്: ബെത്ലഹേമില്‍ യേശുക്രിസ്തു ജനിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തിരുപ്പിറവി ദേവാലയം, വൈറസ് ബാധ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി തത്കാലത്തേക്ക് അടച്ചു. നഗരത്തിലെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ദേവാലയങ്ങളും മോസ്‌കുകളും ഹോട്ടലുകളും അടയ്ക്കാന്‍ പലസ്തീന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. ടൂറിസ്റ്റുകളുടെ വരവ് നിയന്ത്രിക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്കിയത്. തിരുപിറവി ദേവാലയം ഇന്നലെയും തുറന്നിരുന്നു. ഇന്നുമുതല്‍ അടച്ചിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

More Archives >>

Page 1 of 531