News - 2025

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സജീവമായി ബംഗ്ലാദേശിലെ കത്തോലിക്ക സമൂഹം

07-03-2020 - Saturday

ധാക്ക: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ഇടപെടലുമായി ബംഗ്ലാദേശിലെ കത്തോലിക്ക സമൂഹം. അപകടസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ ബംഗ്ലാദേശും ഉള്‍പ്പെട്ട സാഹചര്യത്തില്‍ വൈറസിനെതിരെ എങ്ങനെ മുൻകരുതൽ എടുക്കാമെന്നുള്ള നിർദ്ദേശം ലഘുരേഖകൾ വഴി കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിലെ മൂവായിരത്തിലധികം ആളുകൾ വഴിയും സാധാരണക്കാരെ ബോധവത്കരിക്കുവാൻ ശ്രമിക്കുന്നുണ്ട്. വളരെയേറെ ജനസംഖ്യയുള്ളതും ദരിദ്രവുമായ രാജ്യമാണ് ബംഗ്ലാദേശെന്നും വൈറസ് ബാധയേറ്റാൽ അത് വളരെ ഗുരുതരമായ പ്രശ്നമായി മാറുമെന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും എപ്പിസ്കോപ്പൽ കമ്മീഷൻ ഫോർ ഹെൽത്ത് കെയര്‍ സെക്രട്ടറി ഡോ. എഡ്വേർഡ് പല്ലാബ് റൊസാരിയോ പറഞ്ഞു.

അതേസമയം ഭീകരമായ വിധത്തില്‍ കൊറോണ ആഗോള തലത്തില്‍ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 91 രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷം പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. രോഗബാധയെ തുടര്‍ന്നു മൂവായിരത്തി അഞ്ഞൂറോളം ആളുകള്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിനിടെ ഇന്നലെ വത്തിക്കാനില്‍ ആദ്യമായി കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തിരിന്നു. നേരത്തെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് വ്യാജമാണെന്ന് വ്യക്തമായി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 531