India - 2025
മാസ്ക്കിന് കൊള്ളവില ഈടാക്കുന്നതിനിടെ സൗജന്യ വിതരണവുമായി ലത്തീന്‍ സഭ
സ്വന്തം ലേഖകന്‍ 12-03-2020 - Thursday
കൊച്ചി: കൊറോണ ഭീതിക്ക് പിന്നാലെ മാസ്‌ക്കുകള്‍ കിട്ടാതായ സാഹചര്യവും അമിത വിലയുടെയും പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് സഹായഹസ്തവുമായി ലത്തീന്‍ സഭ. ആവശ്യത്തിനുള്ള മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് സൗജന്യമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിക്കാണ് കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കൊച്ചിയില്‍ തുടക്കംകുറിച്ചത്. വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ മാസ്‌ക്കുകള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എല്‍.സി.എയുടെ പദ്ധതി.
കലൂര്‍ പൊറ്റക്കുഴി ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ സഹകരണത്തോടെയുള്ള പദ്ധതിയില്‍ ഇടവകാംഗങ്ങളെല്ലാം പങ്കാളികളാണ്. യു.എസില്‍നിന്ന് ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച് പൂര്‍ണമായ ശുചിത്വം പാലിച്ചാണ് മാസ്‌ക്കുകളുടെ നിര്‍മാണം. ആവശ്യമേറിയതോടെ കൊള്ളവിലയ്ക്ക് പലരും വിപണിയില്‍നിന്ന് മാസ്‌ക്കുകള്‍ വാങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന്‍ പൊറ്റക്കുഴി ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കറുകപ്പള്ളി പറഞ്ഞു. ഒരാഴ്ചകൊണ്ട് കൊണ്ട് പരമാവധി മാസ്‌ക്കുകള്‍ നിര്‍മിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക