News - 2024

മാര്‍പാപ്പ താമസിക്കുന്ന വസതിയിലെ വൈദികന് കോവിഡെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 27-03-2020 - Friday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ വസതിയാക്കിയിരിക്കുന്ന സാന്ത മാര്‍ത്ത ഗസ്റ്റ്ഹൗസിലെ വൈദികന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന വൈദികനാണ് ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വത്തിക്കാനില്‍ നാലു പേര്‍ക്ക് വൈറസ്ബാധ പിടിപെട്ടതായി സ്ഥിരീകരിച്ചിരുന്നു. എണ്‍പത്തിമൂന്നുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ശന മുന്‍കരുതലുകളെടുത്തിട്ടുണ്ട്.

സന്ദേശങ്ങള്‍ ലൈവായി നല്കുന്നതിന് വത്തിക്കാന്‍ ലൈബ്രറിയിലാണ് പാപ്പ തെരെഞ്ഞെടുതിരിക്കുന്നത്. മെത്രാന്‍മാരും വൈദികരും അകലം പാലിച്ചാണ് നിലകൊള്ളുന്നതെന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്ന്‍ വ്യക്തമായിരിന്നു. 2013ല്‍ സ്ഥാനമേറ്റപ്പോള്‍, ഔദ്യോഗിക വസതിയായ അപ്പസ്‌തോലിക്ക് പാലസിലേക്കു മാറാതെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കു സമീപമുള്ള സെന്റ് മാര്‍ത്ത ഗസ്റ്റ്ഹൗസിലെ മുറിയാണ് അദ്ദേഹം താമസത്തിനു സ്വീകരിച്ചത്. അതേസമയം നേരത്തെ പാപ്പയും കോവിഡ് 19 ടെസ്റ്റിന് വിധേയനായിരിന്നു. അന്നു നെഗറ്റീവ് ഫലമാണ് ലഭിച്ചത്.

പാപ്പയുടെ ആയുരാരോഗ്യത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 536