India - 2025
ഡോ. ശ്യാമള്‍ ബോസ് പശ്ചിമ ബംഗാളിലെ ബറൂയിപുര്‍ രൂപതാധ്യക്ഷന്‍
06-05-2020 - Wednesday
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപുര്‍ രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് ഡോ. ശ്യാമള്‍ ബോസ് നിയമിതനായി. ഇദ്ദേഹം രൂപതയുടെ കോ അഡ്ജൂത്തോര്‍ സഹായമെത്രാനായിരുന്നു. ബിഷപ് സാല്‍വദോര്‍ ലോബോ 75 വയസായതിനെ തുടര്‍ന്നു വിരമിച്ചതിനെ തുടര്‍ന്നയാണു ബിഷപ്പ് ഡോ. ബോസിനു പുതിയ ചുമതല. അസന്‍സോള്‍ ബിഷപ്പ് സിപ്രിയന്‍ മോറിസും 75 വയസ് തികഞ്ഞതിനെത്തുടര്‍ന്നു വിരമിച്ചു. അസന്‍സോളില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ബിഷപ്പ് എമരിറ്റസ് ഡോ. സാല്‍വദോര്‍ ലോബോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
ബറൂയിപുരിലെ ഗോസാബ സ്വദേശിയായ ബിഷപ്പ് ഡോ. ബോസിന് 59 വയസുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണു ബിഷപ്പായി നിയമിക്കപ്പെട്ടത്. കര്‍ണാടകത്തിലെ മൈസുരുവില്‍ ജനിച്ച ബിഷപ് ഡോ. മോറിസ് നേരത്തേ കല്‍ക്കട്ടാ അതിരൂപതയുടെ സഹായമെത്രാനായിരുന്നു. അസന്‍ബാള്‍ രൂപതയുടെ പ്രഥമ മെത്രാനാണ്.