India - 2025

മൃതസംസ്‌കാരം ചൊവ്വാഴ്ച: അനുശോചനവുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ 01-05-2020 - Friday

വാഴത്തോപ്പ്: ഇന്ന് പുലർച്ചെ വിടവാങ്ങിയ ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മൃതദേഹ സംസ്‌കാരശുശ്രൂഷകള്‍ മെയ് 5നു നടക്കും. മേജര്‍ ആര്‍ച്ചു്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രലിലാണ് ശുശ്രൂഷകൾ നടക്കുക. സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ക്രമീകരണങ്ങള്‍ നടത്തുക. നിലവിൽ ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. 

മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടുക്കിയിലെ സാമൂഹ്യ രംഗത്ത് സജീവമായി ഇടപെട്ടുകൊണ്ടിരുന്ന പുരോഹിതനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

More Archives >>

Page 1 of 318