India - 2025
ലോക്ക് ഡൗണില്‍ പാവങ്ങള്‍ക്ക് അന്നം മുടക്കാതെ ഫരീദാബാദ് രൂപതയിലെ ബുരാഡി ഇടവക
സ്വന്തം ലേഖകന്‍ 10-05-2020 - Sunday
ന്യൂഡൽഹി: കോവിഡ് 19 മൂലം നാൽപത് ദിവസത്തിലധികമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ സാധിക്കാത്തത് മൂലം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം വിതരണവുമായി സെന്‍റ് മറിയം ത്രേസ്യ ബുരാഡി ഇടവക. സംരംഭത്തിന് നേതൃത്വം നൽകുവാന്‍ ഫരീദാബാദ് രൂപതയുടെ ഇടയൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര കഴിഞ്ഞ ദിവസം എത്തിയിരിന്നു.
ബിഷപ്പിന്‍റെ നിർദ്ദേശ പ്രകാരം രൂപതയുടെ സാമൂഹ്യ സേവന സംഘടനയും വിവിധ ഇടവകകളും സംഘടനകളും ഭക്ഷണ വിതരണം, ഭക്ഷ്യ വസ്തുക്കളുടെ വിതരണം, സുരക്ഷാ കിറ്റുകളുടെയും സാനിറ്ററി കിറ്റുകളുടെ വിതരണം തുടങ്ങി നിരവധി സേവനങ്ങൾ ചെയ്തു വരുന്നുണ്ട്. ലോക്ക് ഡൗണ്‍ നീളുന്ന പശ്ചാത്തലത്തിൽ ധാരാളം ജനങ്ങൾ പട്ടിണിക്ക് ഇരകളാകുന്നുണ്ടെന്നും അവർക്ക് സഹായം നൽകുന്ന സംരംഭങ്ങൾ വിവിധ ഇടവകകളും സംഘടനകളും കൂടുതൽ ഊർജ്ജസ്വലമായി തുടരണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക