India - 2024
ഫരീദാബാദ് രൂപതയില്‍ വികാരി ജനറാളുമാരെ നിയമിച്ചു
സ്വന്തം ലേഖകന്‍ 21-03-2018 - Wednesday
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ പ്രൊട്ടോസിന്‍ചെല്ലുസായി ഫാ. ജോസ് വെട്ടിക്കലിനെയും സിന്‍ചെല്ലുസായി ഫാ. സ്റ്റാന്‍ലി പുല്‍പ്രയിലിനെയും ഫാ. സിറിയക് കൊച്ചാലുങ്കല്‍ സിഎസ്ടിയെയും ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിയമിച്ചു. തലശേരി അതിരൂപതയിലെ ചെമ്പേരി ഇടവകാംഗമാണ് ഫാ. ജോസ് വെട്ടിക്കല്‍ 1981ല്‍ ആണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഭദ്രാവതി രൂപതയില്‍ വികാരി ജനറാളായും കുന്നോത്തു മേജര്‍ സെമിനാരിയിലും ധര്‍മാരാം കോളജിലും അധ്യാപകനുമായിരുന്നു.
സിഎസ്ടി ഹനുമാന്‍ഘട്ട് ക്രിസ്തുജ്യോതി പ്രോവിന്‍സ് അംഗമായ ഫാ.ഡോ. സിറിയക് കൊച്ചാലുങ്കല്‍ ഫരീദാബാദ് രൂപതയുടെ കത്തീഡ്രല്‍ വികാരിയും മിഷന്‍ കോഡിനേറ്ററുമാണ്. ഇടുക്കി രൂപതയ്ക്കു കീഴിലുള്ള ചെല്ലിയാംപാറ ഇടവകാംഗമാണ് ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കോതമംഗലം മൈനര്‍ സെമിനാരിയില്‍ റെക്ടറായിരുന്നു.